രമേശ് ചെന്നിത്തല ബിജെപിയുടെ റിക്രൂട്ടിങ് ഏജന്റ് !.ബിജെപിക്കും കോൺഗ്രസിനും ഇടയിലെ പാലം ചെന്നിത്തലയുടെ വിശ്വസ്ഥൻ G.V.ഹരി.അടുത്ത തവണ മുരളിയെ തോൽപ്പിക്കും

തിരുവനന്തപുരം:കേരളത്തിൽ ബിജെപിയെ വളർത്തുന്നത് രമേശ് ചെന്നിത്തല ആണെന്ന ഞെട്ടുന്ന തെളിവുകൾ പുറത്ത് .പണ്ടേ രമേശ് ചെന്നിത്തലക്ക് എതിരെ ബിജെപി അവിശുദ്ധ ബന്ധം എന്ന ആരോപണത്തിന് പരസ്യമായ തെളിവുകൾ പുറത്ത് വരുമ്പോൾ കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ കോൺഗ്രസും ഞെട്ടുകയാണ് . ചില കോൺഗ്രസുകാർ പകൽ കോൺഗ്രസ്സും രാത്രി ആർ എസ് എസ് ഉം ആകുന്ന പരിപാടി നിർത്തണമെന്ന് മുമ്പ് എ .കെ . ആന്റണി പറഞ്ഞത് നൂറ് ശതമാനം സത്യം മായിരിക്കുന്നു. കോൺഗ്രസ്സിലെ കുട്ടികളുടെ സംഘടനയായ ജവഹർ ബാലജനവേദിയുടെ സംസ്ഥാന ചെയർമാൻ G.V .ഹരിയാണ് പരസ്യമായി R.S.S ന്റെ നേതൃത്വത്തിലുള്ള ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്ത് Rടടനോടും ബിജെപിയോടുമുള്ള ആഭിമുഖ്യം അറിയിച്ചത്. ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നു എന്നത് മാത്രമല്ല തന്റെ ഫേസ് ബുക്കിലും മറ്റ് സോഷ്യൽ മീഡിയകളിലും അവ പ്രചരിപ്പിക്കുകയും ചെയ്യുന്നുമുണ്ട്.

ഉന്നതരായ നേതാക്കന്മാരുടെ അറിവും ശക്തമായ പിന്തുണയും ഇല്ലാതെ കോൺഗ്രസ്സിലെ പോഷക വിഭാഗത്തിന്റെ സംസ്ഥാന നേതാവിന് ഇങ്ങിനെ ചെയ്യാൻ കഴിയില്ല എന്നത് ഉറപ്പാണ്. CPM -BJP അവിശുദ്ധ ബന്ധമുണ്ടെന്നുള്ള ആരോപണം കോൺഗ്രസ്സ് ഉയർത്താൻ തുടങ്ങിയപ്പോൾ തൊട്ടു തന്നെയാണ് GV ഹരി RSS പരിപാടിയിൽ സംബന്ധിക്കുന്നതും എന്നത് ആസുത്രിതമാണെന്ന് വ്യക്തമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിശ്വസ്ഥനായാണ് GV ഹരി അറിയപ്പെടുന്നത്. KPCC മെമ്പർ മാരെ തിരഞ്ഞെടുക്കുമ്പോൾ സ്വന്തം ജില്ലയായ തിരുവനന്തപുരത്തെനേതാക്കന്മാർ ഗ്രൂപ്പ് വ്യത്യാസം മറന്ന് Rടടമായുള്ള അവിശുദ്ധ ബന്ധം കാരണം ഹരിയെ മാറ്റി നിർത്തിയിരുന്നു. രമേശ് ചെന്നിത്തല നേരിട്ട് കാസർഗോഡ് ജില്ലാ ഭാരവാഹികളുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാടു നിന്ന് KPCC മെമ്പറാക്കാൻ ശ്രമം നടത്തിയിരുന്നു. പ്രാദേശിക നേതാക്കന്മാരും പ്രവർത്തകരും രാജി ഭീഷണി മുഴക്കുകയും AICC ക്ക് പരാതി പ്രളയവുമായപ്പോൾ രമേശ് ചെന്നിത്തലക്ക് തലക്കാലം ഹരിയെ മാറ്റി നിർത്തേണ്ടി വന്നു.GV HARI-RAMESH

ഹരി കൂടുതലായും പങ്കെടുക്കുന്ന Rടട വേദി വട്ടിയൂർകാവ് നിയോജക മണ്ഡലത്തിലാണ്. കെ.മുരളീധരൻ MLA തന്റെ മണ്ഡലമായ വടിയുർ കാവിൽ നിന്ന് ജയിച്ചു കേറാൻ ഒരു പാട് ബുദ്ധിമുട്ടിയത് ഇവിടെ BJPമുന്നേറ്റം കൊണ്ടായിരുന്നു. മുരളീധരൻ പരാചയപ്പെടേണ്ടത് കോൺഗ്രസ്സിനകത്ത് ചിലരുടെ താല്പര്യമായിരുന്നു. ഒരു തവണ പാളിപ്പോയ പ രിശ്രമം ഊട്ടി ഉറപ്പിക്കാനാണ് വളരെ നേരത്തെ തന്നെ കുട്ടികളുടെ നേതാവായ GV ഹരിയെ   കോൺഗ്രസ്സിലെ നേതാക്കന്മാർ തന്നെ നിയോഗിച്ചിരിക്കുനത്. അടുത്ത തവണ മുരളീധരനെ പരാചയപ്പെടുത്തിയാൽ നായർ സമുദായത്തിന്റെ പിന്തുണ വിഭജിച്ചു പേ കാതെ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാനുമുള്ള അണിയറ നീക്കത്തിന്റെ ഭാഗമാണ് BJP യെ വട്ടിയൂർകാവിൽ വിജയിപ്പിക്കുക എന്ന തന്ത്രം. പ്രത്യുപകാരമായി G. Vഹരിയുടെ നാടായ നേമത്ത് GVഹരിക്ക് സീറ്റ് നല്കി BJP യിൽ നിന്ന് ആ മണ്ഡലം തിരിച്ചു വാങ്ങുക എന്നതാണ്. നേമം മണ്ഡലത്തിൽ BJP വിജയത്തിന് കോൺഗ്രസ്സ് നേതാക്കൾ സഹായിച്ചിട്ടുണ്ടെന്ന ആരോപണം തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഉണ്ട്

എം എം ഹസ്സൻ തുടങ്ങി വച്ച പുതിയ വിവാദം കെ.മുരളീധരൻ ഒരിലയിൽ ഭക്ഷണം കഴിച്ചവരുമുണ്ടെന്ന് പറഞ്ഞതും ഇപ്പോൾ ഇങ്ങിനെ ചില കാര്യങ്ങൾ കൂടി ഉള്ളതുകൊണ്ടാണ്.

ഗ്രൂപ്പ് വ്യത്യാസം മറന്ന് സംസ്ഥാനത്തെ ഭൂരിപക്ഷം കോൺഗ്രസ്സ് നേതാക്കന്മാർക്കും G.V ഹരിയോട് വല്ലാത്ത എതിർപ്പുണ്ട്. അത്തരം ഒരാളെ രമേശ് ചെന്നിത്തല സ്വന്തമായി കൊണ്ടു നടക്കുന്നതും സംരക്ഷിച്ചു നിർത്തുന്നതും Rടട മായുള്ള ഈ അവിഹിത ബന്ധം കൊണ്ട് തന്നെയാണെന്ന് പറയപ്പെടുന്നു. KSU വിലൂടെയൊ യൂത്ത് കോൺഗ്രസ്സിലൂടെയൊ ഒന്നും വളർന്നു വരാത്ത ഒരാളെ സംസ്ഥാന നേതാവായി ഒരു സുപ്രഭാതത്തിൽ പ്രതിഷ്ഠിച്ചതും കോൺഗ്രസിൽ ബാലജനവേദി സംസ്ഥന ചെയർമാനാക്കിയതും രമേശ് ചെന്നിത്തലയുടെ മാത്രം തല്പര്യമായിരുന്നു എന്നതും കൂട്ടി വായിക്കേണ്ടതാണ്.

Top