ബിജെപി നേതാവിന്റെ നാക്ക് പിഴുതെടുത്താല്‍ സമ്മാനം അഞ്ച് ലക്ഷം രൂപ

ഭോപ്പാല്‍: ബിജെപി നേതാവിന്റെ നാക്ക് പിഴുതെടുക്കുന്നവര്‍ക്ക് കോണ്‍ഗ്രസ് നേതാവിന്റെ പാരിതോഷികം അഞ്ച് ലക്ഷം രൂപ. മുന്‍ മഹാരാഷ്ട്ര മന്ത്രികൂടിയായ സുബോധ് സാവ്ജിയാണ് പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്നും വിവാഹം നടത്താന്‍ സഹായിക്കുമെന്ന വിവാദ പ്രസ്താവന നടത്തിയ റാം ഖദത്താണ് ബിജെപി നേതാവ്.

ബുല്‍ധാനയില്‍ നടന്ന ഒരു ചടങ്ങില്‍ സഓജി ഇക്കാര്യം ആവശ്യപ്പെടുന്നതായി വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ചായിരുന്നു സാവ്ജി ഇത് ആവശ്യപ്പെട്ടത്. ”…ഇതുകൊണ്ടാണ് അയാളുടെ നാക്ക് മുറിച്ചെടുക്കാന്‍ മുന്നോട്ട് വരുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം നല്‍കാമെന്ന് പ്രഖ്യാപിക്കുന്നത് ” എന്നും സഓജി പറഞ്ഞു. അതേ സമയം സംഭവത്തോട് പ്രതികരിക്കാന്‍ സാവ്ജി തയ്യാറായില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നു.

Top