കേരള ഹൗസിൽ എന്ത് വിളമ്പണമെന്ന് തീരുമാനിക്കുന്നത് സംസ്ഥാന സർക്കാർ -ചെന്നിത്തല

പാലക്കാട്: ബീഫിന്റെ പേരില്‍ കേരള ഹൗസില്‍ റെയ്ഡ് നടത്തിയ ഡല്‍ഹി പോലീസിന്റെ നടപടിയെ വിമര്‍ശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരള ഹൗസില്‍ എന്തുവിളമ്പണമെന്ന് സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കുന്നത്. അത് തീരുമാനിക്കേണ്ടത് ആര്‍.എസ്.എസും ബി.ജെ.പിയുമല്ലെന്നും ചെന്നിത്തല പറഞ്ഞു. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടേയും നിലപാട് ഹിന്ദുക്കളുടെ താൽപര്യം സംരക്ഷിക്കുന്നതല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. യു.ഡി.എഫിന്റെ നഗരസഭ പ്രകടന പത്രിക പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലാപത്തില്‍ നട്ടം തിരിയുന്ന ബി.ജെ.പിക്ക് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയില്ല. ബി.ജെ.പിയില്‍ ആശയക്കുഴപ്പങ്ങളും സംഘര്‍ഷങ്ങളും വര്‍ധിക്കുകയാണ്. നേതൃത്വവും ആശയക്കുഴപ്പത്തിന്റെ നടുവിലാണ്. ഇത്തരം പ്രശ്‌നങ്ങള്‍ അവരെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പു കഴിയുന്നതോടെ മൂന്നാംമുന്നണി കാറ്റുപോയ ബലൂൺപോലെയാകും. കോൺ‌ഗ്രസിനെ മതനിരപേക്ഷത പഠിപ്പിക്കുന്നതിന് പകരം സ്വന്തം അണികൾ ബി.ജെ.പിയിലേക്ക് കൊഴിഞ്ഞുപോകുന്നത് തടയുകയാണ് സി.പി.എം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

 

Top