റോഡ് സൈഡില്‍ ഉപേക്ഷിക്കപ്പെട്ട ട്രോളി ബാഗില്‍ എട്ട് വയസുകാരിയുടെ മൃതദേഹം

ഡല്‍ഹി: റോഡ് സൈഡില്‍ ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ട്രോളി ബാഗില്‍ എട്ട് വയസുകാരിയുടെ മൃതദേഹം. ഡല്‍ഹി ബയോഡൈവേഴ്സിറ്റി പാര്‍ക്കിന് സമീപമാണ് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ 7.30 ഓടെ നാട്ടുകാരാണ് ബാഗ് കണ്ടത്.

വിവരം അറിയിച്ചതോടെ പൊലീസെത്തി ബാഗ് പരിശോധിക്കുകയായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന്റെ സൂചനകള്‍ മൃതദേഹത്തില്‍ നിന്ന് ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top