ബിജെപി എംപി പാര്‍ലമെന്റില്‍ കുതിരപ്പുറത്തെത്തി പ്രതിഷേധിച്ചു; മനോജ് തിവാരി എത്തിയത് സൈക്കിളില്‍

bjp-mp

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വാഹനനിയന്ത്രണ പദ്ധതി വിജയകരമായി മുന്നേറുമ്പോള്‍ പ്രതിഷേധവുമായി നേതാക്കള്‍ രംഗത്ത്. ഒറ്റ ഇരട്ട നമ്പര്‍ വാഹന നിയന്ത്രണത്തില്‍ പ്രതിഷേധിച്ചെത്തിയത് ബിജെപിയാണ്. ബി.ജെ.പി എം.പി പാര്‍ലമെന്റില്‍ എത്തിയത് കുതിരപ്പുറത്താണ്. അസമിലെ തെസ്പൂരില്‍ നിന്നുള്ള അംഗം രാം പ്രസാദ് ശര്‍മ്മയാണ് കുതിരയെ വാഹനമാക്കിയത്.

അരവിന്ദ് കെജ്രിവാളിനെ അപമാനിക്കുകയാണ് ഇതിലൂടെ. മറ്റൊരു ബി.ജെ.പി അംഗം മനോജ് തിവാരി പാര്‍ലമെന്റില്‍ എത്തിയത് സൈക്കിളിലാണ്. നിയന്ത്രണം തെറ്റിച്ച് തിങ്കളാഴ്ച അഞ്ച് എം.പിമാര്‍ സ്വന്തം വാഹനങ്ങളില്‍ പാര്‍ലമെന്റില്‍ വന്നത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എം.പിമാര്‍ക്കായി എഎപി സര്‍ക്കാര്‍ ആറ് സപെഷ്യല്‍ ബസുകള്‍ ഇറക്കിയിരുന്നു. എന്നാല്‍ എം.പിമാര്‍ നിസ്സഹകരിച്ചതോടെ നാലു ബസുകള്‍ ഇന്നലെ പിന്‍വലിച്ചിരുന്നു. അവശേഷിക്കുന്ന രണ്ട് ബസുകളും സര്‍ക്കാര്‍ ഇന്ന് നിര്‍ത്തിലാക്കി.

Top