സര്‍ക്കാര്‍ അഭയ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ക്ക് പീഡനം; പത്ത് കുട്ടികളെ വളര്‍ച്ചക്കുള്ള ഹോര്‍മോണ്‍ കുത്തിവച്ച് പീഡിപ്പിച്ചു

ന്യൂഡല്‍ഹി: സര്‍ക്കാര്‍ അഭയ കേന്ദ്രത്തില്‍ കുട്ടികളെ വളര്‍ച്ചാ ഹോര്‍മോണ്‍ കുത്തിവച്ച് പീഡിപ്പിച്ചതായി പരാതി. അഭയകേന്ദ്രത്തിലെ 10 പെണ്‍കുട്ടികളെ ജീവനക്കാര്‍ വളര്‍ച്ചാ ഹോര്‍മോണ്‍ കുത്തിവെച്ച് പീഡിപ്പിച്ചെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വിവിധ ഇടങ്ങളില്‍ നിന്ന് രക്ഷിച്ചു കൊണ്ടുവരുന്ന കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രത്തിലാണ് സംഭവം. പീഡനം എതിര്‍ക്കുന്നവരെ ക്രൂരമായി മര്‍ദിക്കുകയും പട്ടിണിക്കിടുകയും ചെയ്തതായും പരാതിയുണ്ട്.

വളര്‍ച്ചയെ ത്വരിതരപ്പെടുത്തുന്ന ഓക്‌സിടോസിന്‍ ഹോര്‍മോണ്‍ കുത്തിവെപ്പ് കൂട്ടികള്‍ക്ക് നല്‍കിയതായണ് റിപ്പോര്‍ട്ട്. കുട്ടികളുടെ ശരീരത്തില്‍ സൂചിപ്പാടുകളുണ്ടെന്നും ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണെന്നും അധികൃതര്‍ അറിയിച്ചു. ഈ കുട്ടികളെ പീഡനത്തിരയാക്കിയ ശേഷം അനാശാസ്യ കേന്ദ്രങ്ങള്‍ക്ക് വില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡല്‍ഹി ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് ഒരു കുട്ടി കത്തെഴുതിയതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top