ഡല്‍ഹിയില്‍ ഏഴു വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഏഴുവയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. തെക്കന്‍ ഡല്‍ഹിയിലെ തിഗ്രി യില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പ്രതികള്‍ക്കായി പൊലിസ് അന്വേഷണം ആരംഭിച്ചു.

ഒന്നാംക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ ഇന്നലെ വൈകുന്നേരം ആറരയോടെ വീടിനടുത്ത പാര്‍ക്കില്‍ നിന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ മറ്റൊരിടത്ത് കണ്ടെത്തുകയായിരുന്നു. പീഡനത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടി എയിംസ് ആസ്പത്രിയിലാണുള്ളത്.രണ്ട് ദിവസത്തിനിടെ ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാമത്തെ പീഡനമാണിത്. വെള്ളിയാഴ്ച തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ 14 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയിരുന്നു.

Top