മദ്യലഹരിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു; യുവതി സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുകൊന്നു

തെലങ്കാനയിലെ രാജേന്ദ്രനഗറില്‍ മദ്യലഹരിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ യുവതി അടിച്ചുകൊന്നു. സെക്യൂരിറ്റി ജീവനക്കാരനായ ശ്രീനിവാസ് (46) ആണ് കൊല്ലപ്പെട്ടത്. വീടിനു മുന്നില്‍ ഉറങ്ങുകയായിരുന്ന 45 കാരിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വീടിനു മുന്നില്‍ ഉറങ്ങുകയായിരുന്ന 45 കാരിയെ മദ്യലഹരിയില്‍ ശ്രീനിവാസ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അക്രമിയില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി ശ്രീനിവാസന്റെ സ്വകാര്യഭാഗത്ത് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. കുഴഞ്ഞുവീണ ശ്രീനിവാസിനെ 45 കാരി പ്ലാസ്റ്റിക് പൈപ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതിയുടെ ഭര്‍ത്താവും മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അയല്‍വാസികളും യുവതിയും ബഹളം വെച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ ഉണര്‍ന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Top