സംഗീതനൃത്ത സംഘത്തിലെ രണ്ട് യുവതികളെ തട്ടിക്കൊണ്ടുപോയി; തോക്കിന്‍മുനയില്‍ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു

agra-rape

ആഗ്ര: തോക്കിന്‍മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി ഒരു ഡസനോളം പേര്‍ രണ്ട് യുവതികളെ ബലാത്സംഗം ചെയ്തു. ആഗ്രഹയിലെ സംഗീത നൃത്ത സംഘത്തിലെ രണ്ട് യുവതികളെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

രാജ്, ജിതേന്ദര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഗീത പരിപാടി സംഘടിപ്പിച്ചത് ഇവരാണെന്ന് പോലീസ് അറിയിച്ചു. സംഘത്തിലെ അംഗങ്ങളുമാണിവര്‍. ജൂണ്‍ 25ന് പരിപാടിക്കു ശേഷമാണ് യുവതികളെ തട്ടിക്കൊണ്ടുപോയത്. സംഘത്തിലുണ്ടായിരുന്ന ഗര്‍ഭിണിയായ മറ്റൊരു യുവതിയെ സംഘം ആക്രമിച്ചില്ലെന്നും പോലീസ് വ്യക്തമാക്കി.

ഒരു സ്വകാര്യ ചടങ്ങില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ സംഘര്‍ഷമുണ്ടായിരുന്ു. ഇതേതുടര്‍ന്ന് പരിപാടി അവസാനിപ്പിച്ച് മടങ്ങാന്‍ തുടങ്ങിയ യുവതികളെ അനുനയിപ്പിച്ച സംഘം പരിപാടിക്ക് ശേഷം മഥുരയില്‍ തിരിച്ചെത്തിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. മഥുരയിലേക്കുള്ള യാത്ര മധ്യേ ബൈക്കുകളുലെത്തിയ ആയുധധാരികള്‍ ഇവരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഘാടകര്‍ ഇതിന് ഒത്താശ ചെയ്തുകൊടുത്തുവെന്നാണ് യുവതികളുടെ പരാതി.

Top