ഒരു ദിവസം 30 പുരുഷന്മാര്‍ വീതം,പീഡിപ്പിച്ചവരില്‍ പോലീസുകാരും:ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടി

മെക്സിക്കോ: പുരുഷന്‍മാരുടെ ക്രൂരതയുടെ നേര്‍സാക്ഷ്യമാണ് കാര്‍ല ജസിന്റോ. വളരെ ചെറുപ്രായത്തില്‍ അവരെ പീഡിപ്പിച്ചത് പതിനായിരത്തിലധികം പുരുഷന്‍മാര്‍. മെക്സിക്കന്‍ പെണ്‍വാണിഭ സംഘത്തിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തുകയാണ് യുവതി. പൊലീസിന്റെ അവസരോചിതമായ നീക്കമണ് കാര്‍ലയെ രക്ഷപ്പെടുത്തിയത്. പിന്നീട് ഇവര്‍ തനിക്ക് നേരിട്ട പീഡനങ്ങള്‍ പലപ്പോഴായി തുറന്നുപറഞ്ഞിട്ടുണ്ട്.വളരെ ചെറുപ്പത്തില്‍ മാതാവ് ഉപേക്ഷിച്ചതു മുതല്‍ തുടങ്ങുകയാണ് കാര്‍ലയുടെ ദുരിത ജീവിതം. ബന്ധുക്കളായ പുരുഷന്‍മാര്‍ വരെ അവളെ കണ്ടത് കാമക്കണ്ണുകളോടെ. ഒടുവില്‍ എത്തിപ്പെട്ടത് പെണ്‍വാണിഭ സംഘത്തിന് കീഴില്‍.

അമേരിക്കയിലും മെക്സിക്കോയിലും സ്ത്രീകള്‍ക്കെതിരേ നടക്കുന്ന ക്രൂരതയുടെ നേര്‍സാക്ഷ്യമാണ് കാര്‍ല. മയക്കുമരുന്ന് ലോബികള്‍ക്ക് എന്നും സ്ത്രീ ശരീരം ഒരു ഹരമായിരുന്നുവെന്ന് കാര്‍ല തുറന്നുപറയുന്നു. പല അന്താരാഷ്ട്ര വേദിയിലും തന്റെ അനുഭവങ്ങള്‍ കാര്‍ല പങ്കുവെച്ചു. പോപ്പ് ഫ്രാന്‍സിസിനോടും അവര്‍ ഇക്കാര്യങ്ങള്‍ വിവരിച്ചിട്ടുണ്ട്. 16-gഇപ്പോള്‍ സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിട്ട പീഡനങ്ങള്‍ തുറന്നുപറയുന്ന മി ടൂ പ്രചാരണത്തിന്റെ ഭാഗമായാണ് അവര്‍ അനുഭവങ്ങള്‍ ആവര്‍ത്തിച്ചത്.അഞ്ചാമത്തെ വയസില്‍ തന്നെ ബന്ധുവിന്റെ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് യുവതി പറഞ്ഞു. 12ാം വയസിലാണ് പെണ്‍വാണിഭ സംഘത്തിന്റെ കൈയില്‍ അകപ്പെടുന്നത്. പിന്നീട് ഓരോ ദിനവും കറുത്തതായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്നെ ഉപദ്രവിച്ചവരില്‍ പൊലീസുകാരുമുണ്ടായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തുന്നു. 16 വയസിനിടെ തന്നെ പീഡിപ്പിച്ചത് 43200 പേരാണ്. നാലുവര്‍ഷത്തിനിടെയാണ് ഇത്രയും ക്രൂരത ഈ യുവതിക്ക് നേരിടേണ്ടി വന്നത്.2016ല്‍ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ല ആദ്യമായി ഇക്കാര്യം പുറംലോകത്തോട് വിളിച്ചുപറഞ്ഞത്. അന്ന് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയായിരുന്നു കാര്‍ലയുടെ വെളിപ്പെടുത്തല്‍. ഏതൊരാള്‍ക്കും താങ്ങാന്‍ കഴിയുന്നതിന് അപ്പുറമായിരുന്നു കാര്‍ല നേരിട്ട ദുരിതങ്ങള്‍. ഓരോ ദിവസവും 30 പുരുഷന്‍മാര്‍ തന്നെ സമീപിച്ചിരുന്നുവെന്ന് കാര്‍ല വെളിപ്പെടുത്തുന്നു. സമ്മതിച്ചില്ലെങ്കില്‍ ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വരും. പൊലീസുകാരുടെ സഹായത്തോടെയാണ് പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും കാര്‍ല പറഞ്ഞു.16g2

തനിക്ക് സമ്മാനങ്ങള്‍ തന്ന് പരിചയത്തിലായ ഒരു വ്യക്തിയാണ് സ്നേഹം നടിച്ച് കൊണ്ടുപോയതും പെണ്‍വാണിഭ സംഘത്തിന് പണം വാങ്ങി കൈമാറിയതും. ഇയാള്‍ പെണ്‍വാണിഭ സംഘത്തിലേക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്ന വ്യക്തിയാണെന്ന് വൈകിയാണ് അറിഞ്ഞത്. രാവിലെ പത്ത് മണിക്ക് പെണ്‍വാണിഭ സംഘങ്ങള്‍ പറയുന്ന സ്ഥലത്ത് എത്തണം. അവിടെ നിന്ന് ആവശ്യക്കാരുള്ള സ്ഥലത്തേക്ക് കൊണ്ടുപോകും. വാഹനങ്ങളിലും വീടുകളിലും തെരുവുകളിലും വച്ച് പീഡനത്തിന് ഇരയായെയും കാര്‍ല പറഞ്ഞു.16g3

സമ്മതിച്ചില്ലെങ്കില്‍ കടുത്ത ശിക്ഷ കിട്ടും. ഇരുമ്പ് പഴുപ്പിച്ച് ശരീരത്തില്‍ വയ്ക്കും. ഇടിയും ചാട്ടവാര്‍ കൊണ്ട് അടിയും കിട്ടുമായിരുന്നു. ജീവിതം മതിയെന്ന് തോന്നിയ ഒരു ഘട്ടത്തില്‍ പെണ്‍കുഞ്ഞിന് ജന്‍മം നല്‍കുകയും ചെയ്തു കാര്‍ല. 15-ാം വയസിലായിരുന്നു പ്രസവം. കുട്ടിയെ പെണ്‍വാണിഭ സംഘം തട്ടിയെടുത്തു കൊണ്ടുപോയി. എന്തു ചെയ്തെന്ന് വ്യക്തമല്ല. പലപ്പോഴും പെണ്‍വാണിഭ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടക്കാറുണ്ടായിരുന്നു. പക്ഷേ, പൊലീസും സംഘവും ഒത്തുകളിക്കുകയാണ് ചെയ്യുക.

മെക്സിക്കോ സിറ്റിയില്‍ വച്ച് 2008ലാണ് രക്ഷപ്പെട്ടത്. ഇന്ന് കാര്‍ല പെണ്‍വാണിഭ-മനുഷ്യക്കടത്ത് സംഘങ്ങള്‍ക്കെതിരേയുള്ള പോരാട്ടത്തിലാണ്. ഇത്തരം സംഘങ്ങളില്‍ പെട്ടുപോകുന്ന യുവതികള്‍ക്ക് നിയമസഹായം വരെ കാര്‍ല ചെയ്യുന്നുണ്ട്. നിരവധി പെണ്‍കുട്ടികളാണ് ഈ സംഘത്തിന്റെ കെണിയില്‍ പെടുന്നത്. ഓരോ വര്‍ഷവും 20000 പെണ്‍കുട്ടികള്‍ വരെ ഇത്തരം സംഘങ്ങളുടെ പിടിയില്‍ എത്തുന്നുണ്ടെന്ന് കുടിയേറ്റക്കാര്‍ക്കുള്ള അന്താരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ക്കു സ്വാധീനമുള്ള മെക്സിക്കന്‍ പ്രദേശങ്ങളില്‍ അവരുടെ ഭരണമാണെന്നും കാര്‍ല വ്യക്തമാക്കുന്നു.

Top