മൂന്ന് വയസുകാരിക്ക് 40 കാരന്റെ ക്രൂര പീഡനം; പ്രതിയായ ഗാര്‍ഡിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

ഡല്‍ഹി: മൂന്ന് വയസുകാരിക്ക് ഗാര്‍ഡിന്റെ ക്രൂര പീഡനം. നാല്‍പ്പതു വയസുകാരനായ അയല്‍വാസിയെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചു. തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. മാതാപിതാക്കള്‍ ജോലിക്കായി പോയിരുന്ന സമയത്താണ് ഇയാള്‍ പീഡിപ്പിച്ചത്.
ഇവര്‍ താമസിക്കുന്ന കെട്ടിടത്തിലെ താഴത്തെ നിലയില്‍ കഴിയുന്ന ഗാര്‍ഡാണ് പ്രതി.സംഭവത്തെ തുടര്‍ന്ന് പീഡിപ്പിച്ച ആളെ പ്രദേശവാസികള്‍ മര്‍ദ്ദനത്തിനിരയാക്കി. സംഭവം അറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ പോലീസ് അബോധാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയിലാക്കി. സംഭവത്തെ തുടര്‍ന്ന് പീഡിപ്പിച്ച ആളെ പ്രദേശവാസികള്‍ മര്‍ദ്ദനത്തിനിരയാക്കി. തുടര്‍ന്ന് പോലീസ് പ്രതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി ചികിത്സയ്ക്കു ശേഷം അറസ്റ്റു ചെയ്തതായി പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പോസ്‌കോ നിയമ പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.

ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി സുഖം പ്രാപിച്ച് വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. പെണ്‍കുഞ്ഞിന്റെ പിതാവ് കല്‍പ്പണിക്കാരനാണ്. അമ്മ വീട്ടുജോലികള്‍ക്ക് പോകുന്നയാളാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top