അടച്ചിട്ട വീടിനുള്ളില്‍ മൂന്നു സ്ത്രീകള്‍ കൊല്ലപ്പെട്ടനിലയില്‍; സംഭവം അറിഞ്ഞത് മൂന്നു ദിവസം കഴിഞ്ഞ് ദുര്‍ഗന്ധം വന്നതിനുശേഷം

Delhi-MURDER

ദില്ലി: ജിഷ കൊലപാതക കേസ് എങ്ങുമെത്താതെ നില്‍ക്കുമ്പോള്‍ ദില്ലിയില്‍ വീണ്ടും പീഡന പരമ്പര തുടരുന്നു. പീഡനത്തിന്റെ പേരില്‍ ദില്ലി നഗരം ഭയപ്പെടാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും കൊലപാതകത്തിനും പീഡനത്തിനും കുറവില്ല. ദില്ലിയിലെ അടച്ചിട്ട വീടിനുള്ളില്‍ മൂന്നു സ്ത്രീകളാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

ശബ്നം (9), മെഹറുന്നിസ (19), മാതാവ് സൈറ (50) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വടക്ക്കിഴക്കന്‍ ദില്ലിയിലെ ഉസ്മാന്‍പൂരില്‍ ഞായറാഴ്ച്ച വൈകുന്നേരമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുട്ടികളുടെ മൃതദേഹം വീടിന്റെ ഒന്നാമത്തെ നിലയിലും സൈറയുടേത് രണ്ടാം നിലയിലുമാണ് കണ്ടെത്തിയത്.

മരിച്ചവരുടെ കഴുത്തിലും കൈളിലും മര്‍ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് പരിശോധനകള്‍ക്ക് ശേഷം പൊലീസ് അറിയിച്ചു. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിച്ചത്. മൂന്നു ദിവസങ്ങള്‍ക്കു മുമ്പ് ഇവര്‍ കൊല്ലപ്പെട്ടതാകാനാണ് സാധ്യതയെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു.

Top