സിപിഎം ഓഫീസിലെ പീഡനം പാനീയത്തില്‍ മയക്കു മരുന്ന് കലര്‍ത്തി; യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ പീഡനത്തിനിരയായ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്. നേരത്തെ പൊലീസിന് നല്‍കിയ മൊഴി യുവതി ആവര്‍ത്തിച്ചതായാണ് സൂചന.

യുവതി ചികിത്സയിലുള്ള ആശുപത്രിയിലെത്തി പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റാണ് മൊഴിയെടുത്തത്. 2018 ജൂണില്‍ സിപിഎം ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മറ്റി ഓഫീസില്‍ വെച്ച് പീഡനത്തിനിരയായെന്ന മൊഴി യുവതി ആവര്‍ത്തിച്ചതായാണ് സൂചന. ആരോപണ വിധേയനായ ചെര്‍പ്പുളശേരി സ്വദേശിയായ പ്രകാശനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ടു മൊഴികളും തമ്മില്‍ മാറ്റമില്ലെങ്കില്‍ പ്രകാശന്റെ അറസ്റ്റ് ഉടനുണ്ടാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മറ്റി ഓഫീസിലെ ഡിവൈഎഫ്‌ഐയുടെ മുറിയില്‍ വച്ച് കുടിക്കാന്‍ പാനീയം നല്‍കി മയക്കിയശേഷം പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിന് നല്‍കിയ ആദ്യ മൊഴി. പരാതിക്കാരിയും ആരോപണ വിധേയനും പാര്‍ട്ടിക്കാരല്ലെന്നാണ് സിപിഎം വിശദീകരണം. യുവതിയുടെ മൊഴി പ്രകാരം വസ്തുതാ പരിശോധന നടത്തി തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം

Top