കൂട്ടബലാത്സംഗത്തില്‍ നിന്ന് രക്ഷപെടാൻ യുവതി മൂന്നാം നിലയിൽ നിന്ന് നഗ്നയായി ചാടി

ജയ്പൂർ :കൂട്ടബലാത്സംഗത്തിനിരയാക്കിയവരില്‍ നിന്ന് രക്ഷപെടാനായി യുവതി മൂന്നാം നിലയുടെ മുകളില്‍ നിന്ന് നഗ്നയായി താഴേക്ക് ചാടി. ഇരയുടെ പരാതിയില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലോകേഷ് സൈനി(19), കമല്‍ സൈനി(24) എന്നിവരാണ് പിടിയിലായത്.വെള്ളിയാഴ്ച അര്‍ധരാത്രിയിലാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഇവരില്‍ രക്ഷപ്പെടാനായി നേപ്പാളി യുവതി മൂന്നാം നിലയില്‍ നിന്ന് ചാടുകയായിരുന്നു.

Top