തന്റെ സ്വപ്‌നമാണ് തകര്‍ത്തത്; ജിഷയുടെ കൊലപാതകിയുടെ രേഖാചിത്രവുമായി സാമ്യമുള്ള തസ്ലിക്കിനെ സിനിമയില്‍ നിന്നും പുറത്താക്കി

jisha

കൊച്ചി: ജിഷയുടെ കൊലപാതകിയുടെ രേഖാചിത്രം പുറത്തുവിട്ടതോടെ തലവേദനയായിരിക്കുന്നത് തസ്ലിക്ക് എന്ന ചെറുപ്പക്കാരനാണ്. തസ്ലിക്കിന്റെ രൂപവുമായി സാമ്യമുള്ളതായിരുന്നു രേഖാചിത്രം. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പല പ്രചരണങ്ങളും ഉയര്‍ന്നുവന്നു. തസ്ലിക്കാണ് കൊലപാതകിയെന്നുവരെ പറഞ്ഞു.

തസ്ലിക്കിന് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തസ്ലിക്ക് തന്നെ ഫേസ്ബുക്കില്‍ കുറിക്കുന്നു. ചിത്രം പ്രചരിക്കപ്പെട്ടതോടെ തസ്ലിക്കിന് സിനിമയില്‍ കിട്ടിയ അവസരമാണ് നഷ്ടമായത്. അഭിനയിച്ചു കൊണ്ടിരുന്ന സിനിമയില്‍ നിന്നും തസ്ലിക്കിനെ പുറത്താക്കുകയായിരുന്നു. തനിക്ക് സിനിമാ നടനാകണമെന്നായിരുന്നു ആഗ്രഹം. അതിനു വേണ്ടി ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് യുവാവ് പറയുന്നു.

കുടുംബവും കുട്ടിയുമായ ശേഷം അഷ്ടിക്കു വക തേടിയാണ് മറ്റ് ജോലികള്‍ കണ്ടെത്തിയിരുന്നത്. ജിഷയുടെ കൊലയാളിയെന്ന രീതിയില്‍ ചിത്രം പ്രചരിക്കപ്പെട്ടതോടെ അഭിനയിച്ചു കൊണ്ടിരുന്ന ചിത്രത്തില്‍ നിന്നും പുറത്താക്കി.സാമൂഹിക പ്രതിബദ്ധത തെളിയിച്ചവര്‍ക്കെല്ലാം നന്ദി രേഖപെടുത്തിയാണ് തസ്ലിക് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Top