ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ യുവതിയെ ബലാത്സംഗം ചെയ്ത് റോഡിലേക്കെറിഞ്ഞു; പ്രതികളെ പോലീസ് തിരയുന്നു

ഗൂര്‍ഗാവ് : ഡല്‍ഹിയില്‍ 22 വയസുകാരിയെ സഞ്ചരിക്കുന്ന കാറില്‍ വെച്ച് മൂന്നംഗ സംഘം ബലാത്സംഗം ചെയ്ത് റോഡിലേക്ക് വലിച്ചെറിഞ്ഞു. ഹരിയാനയില്‍ നിര്‍ഭയക്ക് സമാനമായ സംഭവം നടന്നതിന്പിന്നാലെയാണ് ഡല്‍ഹിയിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താനുള്ള ഊര്‍ജ ശ്രമത്തിലാണന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

സുഹൃത്തിനൊപ്പം കൊണോട്ട് പ്ലേസ് സന്ദര്‍ശിച്ച ശേഷം മടങ്ങുകയായിരുന്നു സിക്കിം യുവതിയെ ഞാറാഴ്ച്ച രാത്രി രണ്ട് മണിക്കാണ് വീടിനടുത്ത് വെച്ചാണ് സംഘം ആക്രമിച്ചത്. മുന്ന് പേര്‍ ചേര്‍ന്ന് യുവതിയെ ഒരു സ്വിഫ്റ്റ് കാറിലേക്ക് വലിച്ച് കേറ്റുകയായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്ത ശേഷം നജാഫ്‌നഗറിനടുത്ത് വെച്ച് യുവതിയെ കാറില്‍ നിന്നും വലിച്ചെറിഞ്ഞു. 20 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച ശേഷമാണ് യുവതിയെ വലിച്ചെറിഞ്ഞത്.

ഡല്‍ഹി പൊലീസ് സ്റ്റേഷനിലെത്തി യുവതി തന്നെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ദീപക് എന്ന് പേര് മറ്റ് രണ്ട് പേര്‍ ഒരാളെ വിളിച്ചതായി യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കുറച്ച് വാഹനങ്ങളെ തിരിച്ചറിഞ്ഞിട്ടുള്ളതായും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരുന്നതായും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് ഹരിയാനയിലെ റോത്തകില്‍ മെയ് 9ന് യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയിരുന്നു. നായ്ക്കള്‍ കടിച്ചു വലിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

Top