ഭര്‍ത്താക്കന്മാരുടെ മുന്നില്‍വെച്ച് ആദിവാസി യുവതികളെ പീഡിപ്പിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

RAPE-facebook

മാനന്തവാടി: വയനാട്ടില്‍ ആദിവാസി യുവതികള്‍ വീണ്ടും ബലാത്സംഗത്തിനിരയായി. ഭര്‍ത്താകന്മാരുടെ മുന്നില്‍വെച്ചാണ് ആദിവാസി യുവതികളെ പീഡിപ്പിച്ചത്. കത്തിക്കാട്ടി ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെ വെള്ളമുണ്ട വാളാരംകുന്ന് കോളനിയില്‍ നടന്ന സംഭവം പുറത്തറിഞ്ഞത് വെള്ളിയാഴ്ചയോടെയാണ്. ഭര്‍ത്താക്കന്മാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി വീടിനു പുറത്താക്കിയശേഷം വാതിലടച്ച് കുറ്റിയിട്ടാണ് യുവതികളെ ബലാത്സംഗം ചെയ്തതെന്നാണ് പരാതി. സംഭവത്തില്‍ പടിഞ്ഞാറത്തറ സ്വദേശികളായ രാമന്‍, നാസര്‍ എന്നിവരെ വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

30ഉം 31ഉം വയസ്സ് പ്രായമുള്ള രണ്ട് പണിയ യുവതികളാണ് പീഢനത്തിനിരയായത്. ജ്യേഷ്ഠാനുജന്മാരുടെ ഭാര്യമാരായ ഇവര് വീട്ടില്‍ രണ്ട് മുറികളിലായി ഉറങ്ങിക്കിടക്കുകയായിരുന്നു ഇവരെ രാമനും സുഹൃത്തുക്കളും പുലര്‍ച്ചെ കോളനിയിലത്തെി അക്രമം നടത്തുകയായിരുന്നുവെന്ന് യുവതികള്‍ പറയുന്നു. തങ്ങളെ ബലാത്സംഗം ചെയ്തതെന്ന് യുവതികള്‍ ഞായറാഴ്ച രാവിലെ വെള്ളമുണ്ട സ്റ്റേഷനിലത്തെി പരാതി നല്‍കിയിരുന്നു.

കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ സഹിതമാണ് ഇവര്‍ സ്റ്റേഷനിലത്തെിയത്. മൂന്നുദിവസം കഴിഞ്ഞ് ബുധനാഴ്ച രാത്രിയാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്.സംഭവം നടന്ന് നാലു ദിവസത്തിനുശേഷം വ്യാഴാഴ്ച പുലര്‍ച്ചെയാണ് യുവതികളെ വൈദ്യപരിശോധനക്ക് വിധേയമാക്കിയത്. സ്ത്രീകള്‍ ബലാത്സംഗത്തിനിരയായതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. നാലു ദിവസം കഴിഞ്ഞ് പരിശോധന നടത്തുമ്പോള്‍ തെളിവു ലഭിക്കുക പ്രയാസമാണെന്നും പൊലീസ് ഭാഷ്യമുണ്ട്.

എന്നാല്‍ കേസില്‍ തുടര്‍ അന്വേഷണവും നടപടികളും കാര്യക്ഷമമായി തുടരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഡിവൈഎസ്പിയോട് സ്ഥലം കേന്ദ്രീകരിച്ച് ഉടന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസെടുത്ത് അന്വേഷണം നടത്തുന്നതില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Top