സ്ത്രീയാല്‍ ബലാല്‍സംഗത്തിനിരയായ യുവതിയുടെ അനുഭവ കുറിപ്പ്; സ്ത്രീകളുടെ പീഡനം ക്രൂരം

പുരുഷനില്‍ നിന്ന് സ്ത്രീക്ക് എല്‍ക്കേണ്ടിവന്ന പീഡനങ്ങളെ കുറിച്ചാണ് ഏറെയും കേട്ടിരിക്കുന്നത്. എന്നാല്‍ സ്ത്രീ മറ്റൊരു സ്ത്രീയെ ബലാല്‍ക്കാരം ചെയ്താല്‍ അതി ക്രൂരമായിരിക്കുമെന്നാണ് ഇരായായ ഒരു സ്ത്രി വെളിപ്പെടുത്തുന്നത്. പേര് വെളിപ്പെടുത്താത്ത ഇവര്‍ ഒരു ഓണ്‍ലൈന്‍ വാരികയിലാണ് തന്റെ അനുഭവം പങ്കുവച്ചത്.

2013ല്‍ ആറ് സ്ത്രീ സുഹൃത്തുക്കളുമായി ഒരു നിശാവിരുന്നില്‍ പങ്കെടുക്കുകയായിരുന്നു . സ്ത്രീകള്‍ മാത്രമുണ്ടായിരുന്ന പാര്‍ട്ടിയായിരുന്നു അത്. കൂടെയുണ്ടായിരുന്ന കൂട്ടുകാരികളിലൊരാള്‍ തന്നെയാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു. അവരുടെ ഉദ്ദേശം വ്യക്തമായതുമുതല്‍ വിരുന്നില്‍നിന്ന് അകന്നു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവിലത് വിജയിച്ചില്ല.
തനിക്കൊരു സഹായം വേണമെന്നും ഒന്ന് ബാത്ത് റൂമിലേക്ക് വരണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബാത്ത് റൂമില്‍ കയറിയ ഉടന്‍ അവര്‍ വാതില്‍ കുറ്റിയിട്ടു. ബലംപ്രയോഗിച്ച് തന്റെ അടിവസ്തം ഊരിയെറിയുകയും, കരഞ്ഞപ്പോള്‍ വായും മൂക്കും പൊത്തിപ്പിടിക്കുകയും ചെയ്തു. എന്നാല്‍, വിരുന്നില്‍ പങ്കെടുക്കാനെത്തിയവര്‍ ബാത്ത് റൂമിന്റെ വാതിലില്‍ മുട്ടിയതോടെ, പീഡനം അവസാനിപ്പിച്ച് അവര്‍ പിന്തിരിഞ്ഞു.

സുഹൃത്തിന്റെ നടപടിയില്‍ നടുങ്ങിപ്പോയ താന്‍ ഇക്കാര്യം വിരുന്നിലുണ്ടായിരുന്ന മറ്റൊരു സുഹൃത്തിനോട് പറഞ്ഞെങ്കിലും അവരത് കാര്യമാക്കിയില്ല. അന്നുരാത്രി ആ സ്ത്രീയ്‌ക്കൊപ്പം കഴിയാനാണ് സുഹൃത്തുക്കള്‍ ഉപദേശിച്ചത്. തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്ത്രീ വീണ്ടും വീണ്ടും തന്റെ ഇംഗിതം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഒരു ഇരയെന്ന പരിഗണന പോലും ആരും തനിക്ക് നല്‍കിയില്ലെന്ന് യുവതി പറയുന്നു.

Top