പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോ​ണ്‍​ഗ്ര​സ് നേതാവ് അറസ്റ്റിൽ

കൊണ്ടോട്ടി: പീഡനത്തിൽ പാർട്ടി ഭേദം ഇല്ല.  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊറയൂര്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.മൊറയൂര്‍ ബ്ലോക്ക് സെക്രട്ടറി വാലഞ്ചേരി എഎംഎച്ച് വീട്ടില്‍ അബ്ദുല്‍ സലാമിനെയാണ് (53) കൊണ്ടോട്ടി സിഐ എം.മുഹമ്മദ് ഹനീഫ അറസ്റ്റ് ചെയ്തത്.പെൺകുട്ടിയുടെ മാതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.congress-local-leader

പോക്‌സോ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376 (ഐ)-ാം വകുപ്പ് പ്രകാരവും 16 വയസില്‍ താഴെയുളള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിനും 450-ാം വകുപ്പ് പ്രകാരം വീട്ടില്‍ അതിക്രമിച്ചു കയറിയതിനെതിരെയുമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അറസറ്റ് ചെയ്ത പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top