പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കണ്ണൂരില്‍ നിന്ന് മതാധ്യപകനെയും രണ്ട് പേരെയും പിടികൂടി

gang-rape

കണ്ണൂര്‍: 16കാരി ക്രൂരപീഡനത്തിന് ഇരയായത് നാലു വര്‍ഷത്തോളം. മതാധ്യപകനും രണ്ട് യുവാക്കളും പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയിലാണ് സംഭവം. സംഭവത്തില്‍ മൂന്നുപേരെയും അറസ്റ്റ് ചെയ്തു.

ബിനോയ് ജോര്‍ജ്, കുട്ടിയുടെ അയല്‍വാസിയായ ജോസ്, അഷ്റഫ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ മൂവരും പല ഇടങ്ങളില്‍ വെച്ച് പീഡിപ്പിച്ചതായി പയ്യാവൂര്‍ പോലീസ് കണ്ടെത്തി. മാനസികമായി തകര്‍ന്ന പെണ്‍കുട്ടിയെ സ്ഥലത്തെ കോണ്‍വെന്റ് അതികൃതര്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്. ഏഴാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ജോസാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്.

അതിനുശേഷം അഷ്റഫും കാഞ്ഞിരക്കൊല്ലിയില്‍ അടുത്തു നടന്ന യുവജനോത്സവത്തിനിടയില്‍ മേക്കപ്പ് റൂമില്‍ വച്ച് ബിനോയിയും കുട്ടിയെ പീഡിപ്പിച്ചുവെന്ന് പേലീസ് പറഞ്ഞു. മൂന്നു പ്രതികള്‍ക്കെതിരെയും വ്യത്യസ്ത വകുപ്പിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.

Top