കേരളം വിട്ട് പോകരുത്; പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിലെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം

paravoor

കൊല്ലം: കേരളത്തെ ഒന്നാകെ പേടിപ്പെടുത്തിയ ദുരന്തമായിരുന്നു പുറ്റിങ്ങല്‍ ക്ഷേത്ര വെടിക്കെട്ട് ദുരന്തം. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സംഭവത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഇപ്പോള്‍ കേസിലെ എല്ലാ പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുകയാണ്.

പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യുക, കേരളം വിട്ട് പോകാതിരിക്കുക എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 43 പ്രതികളില്‍ രണ്ട് പേര്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ബാക്കിയുള്ളവര്‍ക്കാണ് ഇന്ന് ജാമ്യം അനുവദിച്ചത്. ദുരന്തത്തിന്റെ ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനും പൊലീസിനും ആണെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ നേരത്തേ വാദിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ പൊലീസിന്റെയും ജില്ലാ ഭരണകൂടുത്തിന്റെയും തലയില്‍ കുറ്റം കെട്ടിവയ്ക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞിരുന്നു. വെടിക്കെട്ടിന് അനുമതിയില്ലെന്ന കാര്യം ജില്ലാഭരണകൂടം പൊലീസിനെ അറിയിച്ചിട്ടില്ലെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചത്. വെടിക്കെട്ട് നടന്ന സ്ഥലത്ത് പൊലീസ് സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്നും ക്ഷേത്രം ഭാരവാഹികള്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു.

Top