ഭാര്യയെ കൊന്നശേഷം മൃതദേഹം ലൈംഗികമായി ദുരുപയോഗം ചെയ്തയാള്‍ അറസ്റ്റില്‍

man-kills-wife

ദില്ലി: പ്രണയിച്ചു വിവാഹം ചെയ്ത ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി. ഭാര്യയെ കൊന്നശേഷം ഇയാള്‍ മൃതദേഹം ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. പോലീസ് പ്രദീപ് ശര്‍മ എന്നയാളെ അറസ്റ്റ് ചെയ്തു. ദില്ലി നിഹാല്‍ വിഹാറിലാണ് സംഭവം നടന്നത്.

ഭാര്യ മോണിക്കയാണ് കൊല്ലപ്പെട്ടത്. രണ്ട് വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹം കഴിച്ചത്. പ്രദീപിനു ജോലി തേടിയാണ് ദില്ലിയിലെത്തിയത്. ജോലി ലഭിച്ചിട്ടും വീട്ടിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തതില്‍ ഭാര്യ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മദ്യപാനം കൂടിയായതോടെ ഭാര്യ ചോദ്യം ചെയ്യുകയും ചെയ്തു. കലഹം മൂര്‍ച്ഛിച്ചതോടെ വാടകയ്ക്കു താമസിച്ചിരുന്ന രണ്ടു വീടുകളില്‍നിന്ന് ഇവരെ പുറത്താക്കിയിരുന്നു. ഭര്‍ത്താവിന്റെ മദ്യപാനത്തിന്റെയും സാമ്പത്തിക ബുദ്ധിമുട്ടുകളുടെയും പേരില്‍ മെയ് 29ന് മോണിക്ക പ്രദീപിനെ വീണ്ടും ചോദ്യം ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതേതുടര്‍ന്ന് ഭാര്യയെ വകവരുത്താന്‍ ഇയാള്‍ തീരുമാനിക്കുകയായിരുന്നു. കല്ലു കൊണ്ട് ഭാര്യയുടെ തലയില്‍ അടിച്ചതിനുശേഷം ചുവരില്‍ തല നിരവധി തവണ ഇടിക്കുകയും ചെയ്തു. ശ്വാസം നിലയ്ക്കുംവരെ ഇതു തുടര്‍ന്നു. മൃതദേഹം കുളിമുറിയില്‍ എത്തിച്ചശേഷം കുളിപ്പിക്കുകയും ചെയ്തു. കട്ടിലില്‍ എത്തിച്ചശേഷം മോണിക്കയുടെ ശരീരത്തെ ഇയാള്‍ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.

Top