വിഷപാമ്പുകളെ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; അതേ പാമ്പ് കടിച്ച് യുവാവിന് അന്ത്യം

വിഷപാമ്പുകളെ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ദാരുണാന്ത്യം. ദക്ഷിണചൈനയിലാണ് സംഭവം നടന്നത്. യുവതിയെ ഭീഷണിപ്പെടുത്താനായി കൊണ്ടുവന്ന അതേ പാമ്പുകള്‍ തന്നെ യുവാവിനെ കടിക്കുകയായിരുന്നു.

മാരക വിഷമുള്ള മൂന്ന് പാമ്പുകളുമായി യുവാവ് ഹോട്ടലിലെത്തി. യുവതിയെ ഹോട്ടലില്‍ വരുത്തിയ ഇയാള്‍ പാമ്പിനെ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. ലൈംഗികബന്ധത്തിന് ശേഷം കുളിമുറിയില്‍ കയറിയപ്പോള്‍ ബാത്ത് ടബ്ബില്‍ വെച്ചാണ് ഇയാള്‍ക്ക് പാമ്പിന്റെ കടിയേല്‍ക്കുന്നത്. ഇത് വകവെയ്ക്കാതെ തിരികെ കട്ടിലില്‍ വന്ന് കിടന്ന് ഇയാള്‍ ഉറക്കത്തില്‍ മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

സംഭവം നടന്നതിന്റെ പിറ്റേ ദിവസം യുവതി മാതാപിതാക്കളോടൊപ്പം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഹോട്ടലിന്റെ ഒന്നാംനിലയില്‍ വിഷപാമ്പിനെ കണ്ടെത്തിയതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. ഒരു പാമ്പിനെ അടുത്തുള്ള ഒഴിഞ്ഞ മുറിയില്‍ നിന്നും ലഭിച്ചു, മറ്റൊന്നിനെ ബാത്ത്ടബ്ബില്‍ നിന്നും കണ്ടെത്തി.

Top