തന്നെ സൈനികന്‍ പീഡിപ്പിച്ചിട്ടില്ല; വാഷ്‌റൂമില്‍വെച്ച് ഒരു സംഘം ആളുകള്‍ ആക്രമിച്ചെന്ന് പെണ്‍കുട്ടി

srinagar-protest-trucker

ശ്രീനഗര്‍: സൈനികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് ജമ്മു-കാശ്മീരില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായതോടെ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി രംഗത്ത്. തന്നെ സൈനികനല്ല പീഡിപ്പിച്ചതെന്ന് ജമ്മു കാശ്മീരുകാരി പറയുന്നു. പ്രദേശത്തു തന്നെയുള്ള ചില യുവാക്കളാണ് തന്നെ പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തുന്നു.

സ്ഥലത്ത് ഒരു സൈനികന്‍ പോലും ഉണ്ടായിരുന്നില്ലെന്ന് പെണ്‍കുട്ടി വ്യക്തമാക്കി. വാഷ്റൂമില്‍ പോയി തിരിച്ചിറങ്ങിയ താന്‍ ഒരു സംഘം ചെറുപ്പക്കാര്‍ നില്‍ക്കുന്നതാണ് കണ്ടത്. അവര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും സൈനികനുമായി തനിക്ക് ബന്ധമുണ്ടെന്ന് രീതിയില്‍ സംസാരിച്ചെന്നും പെണ്‍കുട്ടി പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടയില്‍ ഒരാള്‍ തന്നെ മര്‍ദ്ദിച്ചു. തന്റെ ബാഗ് തട്ടിപ്പറിച്ചു. തുടര്‍ന്ന് അവര്‍ തന്നോട് മോശമായി പെരുമാറുകയുമായിരുന്നുവന്നെ് പെണ്‍കുട്ടി പറയുന്നു. ജമ്മു കാശ്മീരിലെ ഹാന്ദ്‌വാര മേഖലയിലാണ് സംഭവം നടന്നത്. കുപ്വാര ജില്ലയിലെ ഒരു സൈനിക പോസ്റ്റിലെ സൈനികര്‍ വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി എന്നാരോപിച്ചാണ് ജനക്കൂട്ടം പ്രതിഷേധ പ്രകടനം നടത്തിയത്.

പ്രതിഷേധത്തിനിടയില്‍ പോലീസ് വെടിവെപ്പും നടന്നിരുന്നു. വെടിവെപ്പില്‍ ഒരു സ്ത്രീ അടക്കം മൂന്ന് പേര്‍ മരിക്കുകയും ചെയ്തിരുന്നു.

Top