പരസ്യം നല്‍കി സിനിമാ മോഹമുള്ളവരെ വല വീശും; ഇന്റര്‍വ്യൂവിന് വിളിച്ച് പീഡനം; വിരുതന്‍ പിടിയില്‍

പാലാരിവട്ടം: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം നടത്തിയ വിരുതന്‍ പിടിയിലായി. സിനിമാ മോഹവുമായി എത്തിയ വിദ്യാര്‍ത്ഥിനിയെയാണ് ലോഡ്ജ് മുറിയില്‍ പീഡിപ്പിച്ചത്. കേസില്‍ ചാവക്കാട് സ്വദേശി ഇസ്മയിലിനെ (46) പോലീസ് അറസ്റ്റ് ചെയ്തു.

ഓണ്‍ലൈന്‍ സൈറ്റില്‍ പരസ്യം കണ്ടാണ് വിദ്യാര്‍ത്ഥിനിയും സുഹൃത്തുക്കളും ഇയാളുടെ അടുത്തെത്തിത്. സിനിമാ ബന്ധമുണ്ടെന്നും ആങ്കറിംഗിനും അഭിനയിക്കാനും അവസരം നല്‍കാമെന്നും വാഗ്ദാനം ചെയ്താണ് ഇയാള്‍ പെണ്‍കുട്ടികളുടെ വിശ്വാസം പിടിച്ചുപറ്റിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ട് പേരെ മാത്രം തിരഞ്ഞെടുത്തുവെന്നും ഇന്റര്‍വ്യു നടത്തണമെന്നും ആവശ്യപ്പെട്ട് ഇയാള്‍ പെണ്‍കുട്ടികളെ വിളിച്ചു വരുത്തുകയായിരുന്നു. ഇതിന് പരാതിക്കാരിയായ വിദ്യാര്‍ത്ഥിനി മാത്രമാണ് എത്തിയത്. തുടര്‍ന്ന് കാറില്‍ കയറ്റി ലോഡ്ജ് മുറിയില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചാവക്കാട്ടെ വീട്ടില്‍ നിന്ന് പ്രതിയെ പിടികൂടിയത്.

Top