കമിതാക്കളായി എത്തുന്നതില്‍ ആണ്‍കുട്ടികളെ വിരട്ടിയോടിച്ച് പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച് ഉപേക്ഷിക്കുന്നു.. ഭൂതത്താന്‍ കെട്ടില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കശ്​മലന്‍മാര്‍ !

കോട്ടയം :ബൂതത്താന്‍കെട്ടില്‍ എത്തുന്ന കമിതാക്കളില്‍ ആണ്‍കുട്ടിയെ വിരട്ടിയോടിച്ചിട്ട് പെണ്‍കുട്ടിയെ ആവോളം ഉപയോഗിക്കുന്ന പീഡക സംഘത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നു.ഇത്തരത്തിലും മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടേയും ഞെട്ടിക്കുന്ന വിവരങ്ങളാണ് ഭൂതത്താന്‍ കെട്ട് വിനോദ സഞ്ചാരകേന്ദ്രത്തെക്കുറിച്ച് പുറത്തുവരുന്നത്.സിനിമയെ വെല്ലുന്ന രംഗങ്ങള്‍ ആണ് വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താന്‍ കെട്ടില്‍ അരങ്ങേറുന്നത് . സല്ലപിക്കാനെത്തുന്ന കമിതാക്കളെ കാത്തിരിക്കുന്നത് കഴുകന്‍ കണ്ണുകളുമായി ഒരു സംഘം. കഴിഞ്ഞ ദിവസം പ്ലസ്ടു വിദ്യാര്‍ത്ഥിനിയും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടതും സമീപത്തെ പ്രമുഖ കോളേജില്‍ പ്രൊഫസ്സര്‍ ആയിരുന്ന മദ്ധ്യവയസ്‌കന്‍ കാറിടിച്ച് മരിച്ചതും ഇത്തരക്കാരില്‍ നിന്നും രക്ഷപെടുന്നതിനുള്ള ശ്രമത്തിനിടെയാണെന്നാണ് ഇപ്പോള്‍ പരക്കെ പ്രചരിക്കുന്നത്.

പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഒറ്റതിരിഞ്ഞ് സഞ്ചരിക്കുന്നെന്ന് സൂചന കിട്ടിയാല്‍ അവരെ പിന്തുടര്‍ന്ന് വിജനമായ പ്രദേശത്ത് വച്ച് ആണ്‍കുട്ടിയെ വിരട്ടിയോടിച്ചതിനു ശേഷം പെണ്‍കുട്ടിയെ ബലമായി മലമുകളിലെ ഒളിസങ്കേതത്തിലെത്തിക്കും.പിന്നീട് പെണ്‍കുട്ടിയെ ആവോളം ഉപയോഗിക്കും. കാര്യം കഴിയുമ്പോള്‍ ഭക്ഷണവും വണ്ടിക്കൂലിയും നല്‍കി തികച്ചും മാന്യമായി പെണ്‍കുട്ടിയെ യാത്രയാക്കും. ഒരുമിച്ചെത്തുന്ന കമിതാക്കളെ നോട്ടമിട്ടിരിക്കുന്ന സംഘത്തില്‍ പ്രദേശവാസികള്‍ക്കു പുറമേ ഇതിനായി തമ്പടിച്ചിരിക്കുന്നവരുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സഹായത്തിനാരുമില്ലാത്ത അവസ്ഥ വരുമ്പോള്‍ എന്തു വിട്ടുവീഴ്ചയ്ക്കും പെണ്‍കുട്ടികള്‍ തയ്യാറാകുന്നത് മുതലെടുത്താണ് ഈ കൂട്ടര്‍ ഇതിനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. നാണക്കേട് ഓര്‍ത്ത് ചൂഷണത്തിനിരയായവര്‍ ആരും പരാതിയുമായി രംഗത്തു വരാത്തതും സംഭവം പുറത്തറിയാതിരിക്കാന്‍ കാരണമാകും.സമീപത്തെ വനപ്രദേശത്തുള്ള ഒരാള്‍ പൊക്കത്തോളമുള്ള പുല്ലുമേടിന് മുകളിലെ പാറയിടുക്കിലെത്തിച്ചാണ് നരാധമന്മാര്‍ പെണ്‍കുട്ടികളെ പിച്ചിച്ചീന്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.BHOOTHATHAN KETT

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്താന്‍ സാദ്ധ്യതയുള്ള വഴികളില്‍ സംഘാംഗങ്ങള്‍ കാവല്‍ നില്‍ക്കും. അപകടം മണത്താല്‍ ഉടന്‍ ഇവര്‍ പെണ്‍കുട്ടികളെ ഉപേക്ഷിച്ച് മുങ്ങും. വഴങ്ങാത്ത പെണ്‍കുട്ടികളുടെ മര്‍ദ്ദിക്കുന്നതാണ് ഇവരുടെ രീതി. ഇതോടെ ഭയപ്പാടിലാവുന്ന പെണ്‍കുട്ടികള്‍ ഇവര്‍ പറയുന്നതെന്തും അനുസരിക്കാന്‍ നിര്‍ബന്ധിതയാവും.സംഘത്തിന്റെ ആവശ്യം പൂര്‍ത്തിയാവുമ്പോള്‍ ചിലപ്പോള്‍ രാത്രിയാവും. പിറ്റേന്ന് പുലര്‍ച്ചെ തന്നെ ഭക്ഷണവും വാങ്ങി നല്‍കി വണ്ടിക്കൂലിയും ഏല്‍പ്പിച്ച് സംഘാംഗങ്ങള്‍ പെണ്‍കുട്ടിയെ യാത്രയാക്കും. തങ്ങളുടെ പേര് പുറത്തറിഞ്ഞാല്‍ കുടുംബജീവിതം തകരുമെന്ന പേടികൊണ്ടാണ് ചൂഷണത്തിനിരയായ പലരും ഇത് തുറന്നു പറയാന്‍ മടിക്കുന്നത്.

പക്ഷെ ഇത്തരം സംഘത്തിന്റെ ക്രൂരതകള്‍ക്കെതിരെ നാട്ടുകാര്‍ മൗനം പാലിക്കുകയാണ്.മാത്രമല്ല പോലീസ്-ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഭൂതത്താന്‍കെട്ടിലെ ചതിക്കുഴിയില്‍ വീഴുന്നവരില്‍ ഏറെയും വീട്ടുകാരറിയാതെ ഇവിടെയെത്തുന്ന കാമുകീ-കാമുകന്മാരാണ്. അതുകൊണ്ട് തന്നെ പീഡനത്തിനിരയായാല്‍ പോലും ഇവര്‍ക്ക് ആരോടും പരാതി പറയാനാകില്ല. ഇത് പീഡകര്‍ക്കും നന്നായി അറിയാം. ഇക്കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും ഇതുവരെ നടപടിയെടുക്കാത്ത പോലീസ് ഇവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണെന്നും ആക്ഷേപമുണ്ട്.തങ്ങളുടെ പേര് പുറത്തറിഞ്ഞാല്‍ കുടുംബജീവിതം തകരുമെന്ന പേടികൊണ്ടാണ് ചൂഷണത്തിനിരയായ പലരും ഇത് തുറന്നു പറയാന്‍ മടിക്കുന്നത്. നാട്ടുകാര്‍ ഇടപെട്ടെങ്കിലേ എന്തെങ്കിലും ചെയ്യാനാവൂ എന്നതാണ് സാഹചര്യം. മാത്രമല്ല പോലീസ്‌ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഭൂതത്താന്‍കെട്ടിലെ ചതിക്കുഴിയില്‍ വീഴുന്നവരില്‍ ഏറെയും വീട്ടുകാരറിയാതെ ഇവിടെയെത്തുന്ന കാമുകീകാമുകന്മാരാണ്. അതുകൊണ്ട് തന്നെ പീഡനത്തിനിരയായാല്‍ പോലും ഇവര്‍ക്ക് ആരോടും പരാതി പറയാനാകില്ല. ഇത് പീഡകര്‍ക്കും നന്നായി അറിയാം. ഇക്കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും ഇതുവരെ നടപടിയെടുക്കാത്ത പോലീസ് ഇവര്‍ക്ക് ഒത്താശ പാടുകയാണെന്നും ആക്ഷേപമുണ്ട്.

Top