കൂട്ടബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി 10കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സല്‍മാന്‍ ഖാനെതിരെ നോട്ടീസ് അയച്ചു

salman-khan

ഛണ്ഡീഗഢ്: ബലാത്സംഗ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഒരു മാപ്പു കൊണ്ടൊന്നും നടന്‍ സല്‍മാന്‍ ഖാന്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. 10കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. കൂട്ടബലാല്‍സംഗത്തിന് ഇരയായ ഹരിയാനയിലെ പെണ്‍കുട്ടിയാണ് സല്ലുവിനെതിരെ നോട്ടീസ് അയച്ചത്. 10കോടി രൂപ നഷ്ടപരിഹാരം തരണമെന്നാണ് പെണ്‍കുട്ടിയുടെ ആവശ്യം.

ഒപ്പം സല്‍മാന്‍ പരസ്യമായി മാപ്പു പറയണമെന്നും പെണ്‍കുട്ടി നോട്ടീസില്‍ ആവശ്യപ്പെടുന്നു. എല്ലാ ബലാല്‍സംഗ ഇരകളെയും അപമാനിക്കുന്നതാണ് സല്‍മാന്റെ വാക്കുകളെന്ന് പെണ്‍കുട്ടി പറയുന്നു. സല്‍മാന്റെ ബാന്ദ്രയിലെ വസതിയിലെ വിലാസത്തിലാണ് നോട്ടീസ് അയച്ചിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗുസ്തിക്കാരന്റെ ജീവിതം പറയുന്ന സിനിമയായ സുല്‍ത്താനില്‍ നായകനായ സല്‍മാന്‍, ഗുസ്തി പരിശീലനത്തെക്കുറിച്ച് പറയുമ്പോഴാണ് 21 ന് വിവാദപരാമര്‍ശം നടത്തിയത്. ബലാത്സംഗംചെയ്യപ്പെട്ട സ്ത്രീയുടെ അവസ്ഥയായെന്നും വേദനകൊണ്ട് എഴുന്നേറ്റുനടക്കാന്‍പോലും കഴിഞ്ഞില്ലെന്നുമായിരുന്നു ഒരു മാധ്യമത്തിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ സല്‍മാന്‍ പറഞ്ഞത്. ഇത് സോഷ്യല്‍നെറ്റ്വര്‍ക്ക് സൈറ്റുകളിലും ദൃശ്യ-പ്രിന്റ് മാധ്യമങ്ങളിലും വൈറലായി.

നാലുവര്‍ഷംമുമ്പാണ് ഹിസാറിലെ പെണ്‍കുട്ടിയെ പത്തുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗംചെയ്തത്. പെണ്‍കുട്ടിയുടെ അച്ഛന്‍ ആത്മഹത്യ ചെയ്തിരുന്നു. കേസില്‍ നാലുപേരെ ജീവപര്യന്തത്തിന് കോടതി ശിക്ഷിച്ചു. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Top