എല്‍കെജി വിദ്യാര്‍ഥിനിക്കു നേരെ പീഡനശ്രമം;സ്കൂള്‍ബസ് ഡ്രൈവര്‍ അറസ്റ്റില്‍

കൊച്ചി:ദെല്‍ഹിയിലും യു.പിയിലും കുഞ്ഞുകുട്ടികളെ പീഡിപ്പിക്കുന്ന വാര്‍ത്തകള്‍ കേട്ട് ഞെട്ടിയിരിക്കുന്നതിനിറ്റെ ഇതാ കേരളത്തില്‍ കൊച്ചിയിലും പീഡനശ്രമം .കൊച്ചിയില്‍ എല്‍കെജി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റിലായി. തൃപ്പൂണിത്തുറ സ്വദേശി സജീവന്‍ ആണ് അറസ്റ്റിലായത്. കൊച്ചി തേവരയിലാണ് സംഭവം.

അഞ്ചു വയസ്സുള്ള വിദ്യാര്‍ഥിനി സ്കൂള്‍ വിട്ടയുടന്‍ തന്നെ ബസില്‍ കയറുകയാണ് പതിവ്. ഇത് കണക്കാക്കിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

Top