കോഴിക്കോട് സ്‌കൂളിലെ ഓണസദ്യയില്‍ മാലിന്യം വിതറി; അടുപ്പില്‍ മലവിസര്‍ജനം നടത്തി സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം

20128467214_4c18565c09_o

കോഴിക്കോട്: സ്‌കൂള്‍ ഓണാഘോഷ പരിപാടിയ്ക്കിടെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. സാമൂഹ്യവിരുദ്ധര്‍ പുതിയറ സ്‌കൂളിലെ ഓണാഘോഷം അലങ്കോലമാക്കി. പുതിയറ ബിഇഎം യുപി സ്‌കൂളിലെ ഓണാഘോഷ പരിപാടിക്കിടെയാണ് പ്രശ്‌നം നടന്നത്.

ഓണസദ്യ മുഴുവന്‍ നശിപ്പിക്കുകയും ചെയ്തു. ഭക്ഷണം നശിപ്പിക്കുകയും അടുപ്പില്‍ മലവിസര്‍ജനം നടത്തി അലങ്കോലമാക്കുകയും ചെയ്തു. കിണറും മലിനമാക്കി കുടിവെള്ളവും നശിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാത്രി ഭക്ഷണം തയ്യാറാക്കിയ ശേഷം മാതാപിതാക്കളും അധ്യാപകരും മടങ്ങിയതിനു ശേഷമാണ് സംഭവം നടന്നത്. മുറി കുത്തിത്തുറന്ന് അക്രമണം നടത്തിയതായാണ് കാണപ്പെട്ടത്. സംഭവസ്ഥലം ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു.

സംഭവം പൊലീസ് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍.പ്രശാന്ത് അറിയിച്ചു. സ്‌കൂളിലെ ഓണാഘോഷം നശിപ്പിച്ചത് വൃത്തികെട്ട പരിപാടിയെന്നും ഓണസദ്യ ഇന്നു തന്നെ സ്‌കൂളില്‍ നടത്തുമെന്നും ജില്ലാ കളക്ടര്‍ എന്‍.പ്രശാന്ത് പറഞ്ഞു. കുട്ടികളുടെ ഓണാഘോഷം തടസ്സപ്പെടാതിരിക്കാന്‍ സദ്യ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top