പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി; സംഭവം കണ്ണൂരില്‍

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കണ്ണൂരില്‍ കൂട്ട ബലാത്സംഗത്തിനിരയായി. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെയാണ് കഴിഞ്ഞ മാസം നാല് പേര്‍ അടങ്ങുന്ന സംഘം രണ്ട് ദിവസമായിട്ട് പീഡിപ്പിച്ചത്. കേസില്‍ 4 പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നഗരത്തിലെ സ്‌കൂളിലാണ് പെണ്‍കുട്ടി പഠിക്കുന്നത്.

പ്രതികളെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് അന്വേഷണത്തിലാണ്. പെണ്‍കുട്ടിയെ പറശ്ശിനികടവിലെ ലോഡ്ജില്‍ എത്തിച്ചവരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടില്ല. അവരെ കുറിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്. കൂട്ടബലാത്സംഗം പുറത്തറിയുന്നത് പെണ്‍കുട്ടിയുടെ സുഹൃത്ത് വഴിയാണ്. പൊലീസ് കേസ് ഊര്‍ജിതമായി അന്വേഷിക്കുന്നുണ്ട് . വൈകാതെ തന്നെ പ്രതികളെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

Top