തലസ്ഥാനത്ത് ഓപ്പറേഷന്‍ റോമിയോ; കുടുങ്ങിയത് ഇരുന്നോറോളം പൂവാലന്‍മാര്‍

തിരുവനന്തപുരം: പൂവാലന്മാരെ കുടുക്കാന്‍ ഓപ്പറേഷന്‍ റോമിയോയുമായി പൊലീസ്. സ്ത്രീകളെ ശല്യം ചെയ്യുന്ന പൂവാലന്‍മാരെ കുടുക്കാനാണ് ഓപ്പറേഷന്‍ റോമിയോ എന്ന പേരില്‍ സിറ്റി പൊലീസ് പ്രത്യേക പരിശോധന നടത്തിയത്. പരിശോധനയില്‍ ഇരുനൂറോളം പൂവാലന്മാര്‍ പിടിയിലായി. സ്‌കൂള്‍, കോളേജ്, ബസ് സ്റ്റാന്‍ഡുകള്‍, ആശുപത്രി പരിസരങ്ങളില്‍ വിദ്യാര്‍ത്ഥിനികളെയും സത്രീകളെയും കമന്റടിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തവരാണ് കുടുങ്ങിയത്.

സിറ്റി പൊലീസ് കമ്മിഷണര്‍ പി. പ്രകാശിന്റെ നിര്‍ദ്ദേശ പ്രകാരം ഡി.സി.പി ജി. ജയ്‌ദേവിന്റ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ റോമിയോ പരിശോധന നടത്തിയത്. നഗരത്തില്‍ പലേടത്തും പുരുഷ, വനിതാ പൊലീസുകാരെ മഫ്തിയില്‍ വിന്യസിച്ചാണ് പൂവാലന്മാരെ കുടുക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിടിയിലായ 80 പൂവാലന്മാര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. 120പേര്‍ക്കെതിരേ പെറ്റിക്കേസെടുത്തു. ഇത്തരം മിന്നല്‍ പരിശോധനകള്‍ തുടരുമെന്ന് കമ്മിഷണര്‍ പി. പ്രകാശ് അറിയിച്ചു.

Top