അശ്ലീല വാട്‌സാപ്പ് വീഡിയോ ഗ്രൂപ്പിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; സിനിമാ താരത്തിന്റെ പരാതിയില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍

കോട്ടയം: കേരളത്തിലെ എല്ലാ ജില്ലകളിലും അശ്ലീല വാട്‌സാപ്പ് വീഡിയോ ഗ്രൂപ്പ് രൂപീകരിച്ച് അതുവഴി കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ പോലീസ് കസ്റ്റഡിയില്‍. സംഭവത്തില്‍ സിനിമാ താരമായ യുവതി ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടാഴ്ച മുന്‍പാണ് തിരുവനന്തപുരം സ്വദേശിയെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കുമരകം സ്വദേശികളായ മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്. ഈസ്റ്റ് സി.ഐ സാജു വര്‍ഗീസാണ് കേസ് അന്വേഷിക്കുന്നത്.

Top