ബേക്കറി ഉടമയെ കടയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ;സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം

സ്വന്തം ലേഖകൻ

ഇടുക്കി:ബേക്കറി ഉടമയെ കടയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടിമാലി ഇരുമ്പുപാലം സ്വദേശിയായ ജി. വിനോദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ കട തുറന്ന ശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.സാമ്പത്തിക ബാധ്യതയെ തുടർന്നാണ് വിനോദ് ആത്മഹത്യയ്ക്ക് ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം.

കച്ചവട ആവശ്യങ്ങൾക്ക് വിനോദ് ചില സ്ഥാപനങ്ങളിൽ നിന്നടക്കം പണം കടമെടുത്തിരുന്നു. എന്നാൽ കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിതോടെ കടതുറക്കാനാകാതെ വരികെയായിരുന്നു.

തുടർന്ന് കടുത്ത സാമ്പത്തിക പ്രയാസത്തിലായിരുന്നുവെന്നും കൂടുംബാംഗങ്ങൾ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു.

Top