അമ്മ താമസിച്ചിരുന്ന വീട് പൊളിച്ചുമാറ്റി മകൻ; വയോധികയ്ക്ക് കിടക്കാൻ ആശ്രയം കുളിമുറി മാത്രം :കൈയ്യിലുണ്ടായിരുന്ന അഞ്ച് ലക്ഷം ബന്ധുക്കൾ തട്ടിയെടുത്തതായും ആരോപണം

സ്വന്തം ലേഖകൻ

എറണാകുളം : അമ്മ താമസിച്ചിരുന്ന വീട് മകൻ പൊളിച്ചുമാറ്റി. ഇതോടെ വയോധികയ്ക്ക് കിടക്കാൻ ആശ്രയമായി ഉള്ളത് കുളിമുറി മാത്രമാണ്.

കുറുപ്പംപടി തുരുത്തിയിൽ പുത്തൻപുര വീട്ടിൽ സാറാമ്മ(80)യാണ് ഈ ദുരവസ്ഥ നേരിടുന്നത്.ഒന്നര വർഷം മുൻപാണ് മകന്റെ ഭാര്യ സഹോദരൻ തുരുത്തിയിൽ എത്തി വയോധിക കിടന്നിരുന്ന വീടും തൊഴുത്തുമെല്ലാം പൊളിച്ച് മാറ്റിയത്.

ഇതിന് പുറമെ സാറാമ്മയുടെ കൈവശം ഉണ്ടായിരുന്ന അഞ്ച് ലക്ഷം രൂപ കിടക്കാൻ അഭയം നൽകിയ ബന്ധുക്കൾ തട്ടിയെടുത്തതായും സാറാമ്മ പറയുന്നു. പിന്നീട് സാറാമ്മയുടെ സഹോദരന്റെ നേതൃത്വത്തിൽ മകനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.

ആകെയുണ്ടായിരുന്ന കിടപ്പാടം കൂടി പോയതോടെ നിന്നുതിരിയാൻ ഇടമില്ലാത്ത കുളിമുറിയിലാണ് സാറാമ്മയുടെ ജീവിതം ഇപ്പോൾ. ഭക്ഷണത്തിന് അയൽക്കാരെ ആശ്രയിക്കണ്ടേ ഗതികേടാണ് സാറാമ്മയ്ക്ക് ഉള്ളത്.

Top