കൗൺസിലിംഗിന്റെ പേരിൽ പൊലീസുകാരൻ യുവതിയുടെ ഫോണിലേക്ക് അയച്ചത് അശ്ലീല വീഡിയോകൾ ;എ.എസ്.ഐയ്‌ക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതിയുമായി വീട്ടമ്മ

സ്വന്തം ലേഖകൻ

കൊച്ചി : കൗസിലിംഗിന്റെ പേരിൽ ഫോണിലേക്ക് അശ്ലീല വീഡിയോ അയച്ച പൊലീസുകാരനെതിരെ പരാതിയുമായി വീട്ടമ്മ. എറണാകുളം സ്വദേശിനിയാണ് പൊലീസുകാരന്റെ ശല്യം സഹിക്കാനാവാതെ പരാതിയുമായി മുഖ്യമന്ത്രിയ്ക്ക് മുന്നിലെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭർത്താവുമായി ഉണ്ടായ ചില പ്രശ്‌നങ്ങളെ തുടർന്ന് പരാതി നൽകാനാണ് വീട്ടമ്മ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിൽ എത്തിയത്. തുടർന്ന് പരാതി പരിഹാരത്തിനായി ഇവർക്ക് കൗൺസിലിംഗ് നൽകാൻ ഓഫീസിലെ ഒരു എഎസ്‌ഐയെ ചുമതലപ്പെടുത്തുകയായിരുന്നു.

കൗൺസിലിംഗിന് നിയോഗിച്ച എ.എസ്.എയിൽ നിന്നാണ് പിന്നീട് യുവതിയ്ക്ക് ദുരനുഭവം ഉണ്ടായത്.കൗൺസിലിംഗിനായി ഫോൺ വിളിച്ചു തുടങ്ങിയ എഎസ്‌ഐ പിന്നീട് അശ്ലീല സന്ദേശങ്ങൾ വീട്ടമ്മയ്ക്ക് അയച്ച് തുടങ്ങുകയായിരുന്നു.

പിന്നാലെ നഗ്‌നചിത്രങ്ങളും അശ്ലീല വീഡിയോകളും അയച്ചു. താക്കീത് ചെയ്തിട്ടും എഎസ്‌ഐ പ്രവൃത്തികൾ തുടർന്നു. താത്പര്യങ്ങൾക്ക് വഴങ്ങില്ല എന്ന് ബോധ്യമായപ്പോൾ തനിക്കെതിരെ അപവാദ പ്രചാരണങ്ങൾ നടത്തിയെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ വീട്ടമ്മ ചൂണ്ടിക്കാണിക്കുന്നു.

Top