ലോക് ഡൗൺ ലംഘിച്ച് ക്രിക്കറ്റ് കളി : ഹരിപ്പാട് ഏഴംഗ സംഘത്തിന് പൊലീസിന്റെ ശിക്ഷ സാമൂഹ്യ സേവനം

സ്വന്തം ലേഖകൻ

ഹരിപ്പാട്: സംസ്ഥാനത്ത് നിലനിൽക്കുന്ന ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ക്രിക്കറ്റ് കളിച്ച സംഘത്തിന് പൊലീസ് ശിക്ഷ നൽകിതാവട്ടെ സാമൂഹ്യ സേവനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഹാദേവികാട് പുളിക്കീഴ് വടക്കുവശം ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ക്രിക്കറ്റ് കളിച്ച് ഏഴോളം പേരെയാണ് തൃക്കുന്നപ്പുഴ പൊലീസ് പിടികൂടിയത്. ഇവർക്ക് ഒരു ദിവസത്തെ സാമൂഹസേവനമാണ് പൊലീസ് നൽകിയ ശിക്ഷ.

ശിക്ഷ പ്രകാരം ലോക് ഡൗണിനോട് അനുബന്ധിച്ച് തൃക്കുന്ന പൊലീസ് സ്‌റ്റേഷനുസമീപം നടത്തുന്ന പൊലീസ് പരിശോധനയിൽ പങ്കെടുക്കണം. ഒപ്പം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാസ്‌ക് ഉപയോഗിക്കുന്നതിന്റെയും സാമൂഹിക അകലം പാലിക്കുന്നതിന്റെയും ആവശ്യകതകൾ പറഞ്ഞ് ആളുകളെ ബോധവൽക്കരിക്കുകയാണ് ഇവരുടെ ദൗത്യം.

Top