തേവരയിലെ ആ ഞരമ്പ് രോഗി പോലീസല്ല ഹോം ഗാര്‍ഡ്; വിശദീകരണവുമായി കേരള പോലീസ്

കൊച്ചി: കൊച്ചി തേവര ലൂര്‍ദ് പള്ളിയുടെ മുന്നില്‍ ഡ്യൂട്ടിക്കിടയില്‍ സ്ത്രീകളെ സ്പര്‍ശിക്കുന്ന പൊലീസുകാരന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വഴിയില്‍ കൂടി കടന്നു പോകുന്ന വിദ്യാര്‍ത്ഥിനികളെയടക്കം ഒരു സ്ത്രീയെയും ഇയാള്‍ വെറുതെ വിടുന്നില്ല. കൈവീശി നിന്ന് സ്ത്രീകള്‍ അടുത്തു കൂടി നടന്നു പോകുമ്പോള്‍ പിന്നില്‍ സ്പര്‍ശിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ തേവരയിലെ ഞരമ്പ് രോഗി’ ഹോം ഗാര്‍ഡ് ആണെന്നാണ് ഔദ്യോഗിക ഫേസ്ബുക്ക് വഴിയുള്ള കേരള പൊലീസിന്റെ വിശദീകരണം. ബന്ധപ്പെട്ട സ്റ്റേഷന്‍ ചുമതലയുള്ള ഓഫീസറെ വിവരം അറിയിച്ചിട്ടുണ്ടെന്നും, ഇയാള്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്നും പോലീസ് ഒഫീഷ്യല്‍ പേജിലൂടെ ഫേസ്ബുക്കില്‍ വ്യക്തമാക്കിയിരിക്കുകയാണ്.

വൈറലായ ആ വീഡിയോ കാണാം…
https://www.facebook.com/dixon.dixon.1428/videos/2165533083772835/UzpfSTEwMDAwMDY1NDIwNDc5MjoyMDg0NjE4MTA4MjM2NjQy/

Top