നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നാളെ സര്‍വ്വീസ് പുനരാരംഭിക്കും

കൊച്ചി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലെ സര്‍വീസ് നാളെ പുനരാരംഭിക്കും. റണ്‍വേ പൂര്‍ണമായും സുരക്ഷിതമാണെന്നു സിയാല്‍ ഡയറക്ടര്‍ അറിയിച്ചു. ഇവിടെ കുടുങ്ങിയിരുന്ന എട്ടു വിമാനങ്ങളില്‍ ആറെണ്ണം യാത്രക്കാരില്ലാതെ പറന്നു. നാളെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നല്ല തോതിൽ പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പത്തിലധികം മോട്ടോറുകള്‍ ഉപയോഗിച്ച് ഇവിടെനിന്നു വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്.

പെരിയാറിന്റെ കൈവഴിയായ ചെങ്ങല്‍ത്തോട്ടില്‍ നിന്ന് റണ്‍വേയിലേക്ക് വെള്ളം കയറിയതിനാലാണ് വിമാനത്താവളം അടയ്‌ക്കേണ്ടി വന്നത്. നാളെ വൈകുന്നേരം മൂന്നുവരെ അടച്ചിടാനായിരുന്നു തീരുമാനം. ടാക്‌സി വേയില്‍ വെള്ളം കയറി വ്യാഴാഴ്ച രാത്രിയാണ് അടച്ചത്. കനത്ത മഴയില്‍ വിമാനത്താവളത്തിന്റെ മതില്‍ ഇടിഞ്ഞു. റണ്‍വേ അടച്ചതിനാല്‍ കൊച്ചിയിലേക്കുള്ള 250ലേറെ ആഭ്യന്തര- രാജ്യാന്തര വിമാന സര്‍വീസുകൾ റദ്ദാക്കിയതോടെ ആയിരക്കണക്കിനു യാത്രക്കാർ ബുദ്ധിമുട്ടിലായി.

Top