സിപിഎമ്മും കോണ്‍ഗ്രസും ബംഗാളില്‍ അടയും ശര്‍ക്കരയുമാണെങ്കില്‍ കേരളത്തില്‍ ശത്രുക്കളാണെന്ന് മോദി

33458748

കാസര്‍കോട്: സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ഒരുപോലെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രചമോദിയെത്തി. സിപിഎമ്മും കോണ്‍ഗ്രസും ബംഗാളില്‍ അടയും ശര്‍ക്കരയുമാണെങ്കില്‍ കേരളത്തില്‍ ശത്രുക്കളാണെന്നാണ് മോദി പറയുന്നത്. കേരള സന്ദര്‍ശനത്തിനിടെയാണ് മോദിയുടെ പരാമര്‍ശം.

സിപിഎമ്മും കോണ്‍ഗ്രസും ബംഗാളില്‍ ദോസ്തിയും കേരളത്തില്‍ ഗുസ്തിയുമാണ്. കേരളത്തിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പറയും കോണ്‍ഗ്രസ് അഴിമതിക്കാരാണെന്ന്. ഇതേ നേതാക്കള്‍ ബംഗാളില്‍ പോയിട്ട് പറയും കോണ്‍ഗ്രസിന്റെ അത്ര മികച്ച വേറെ പാര്‍ട്ടിയില്ലെന്നും. ഇവരെ സ്വീകരിക്കണോ വേണ്ടയോ എന്ന് കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കട്ടേമോദി പറഞ്ഞു. മലയാളത്തിലാണ് മോദി പ്രസംഗിച്ചു തുടങ്ങിയത്. ഇതു അണികളുടെ ആവേശം ഇരട്ടിയാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യമനിലും ലിബിയയിലും അകപ്പെട്ട മലയാളി നഴ്‌സുമാരെ തിരികെ രാജ്യത്തേക്ക് എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി മോദി പറഞ്ഞു. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തെക്കുറിച്ചും മോദി തന്റെ പ്രസംഗത്തില്‍ പ്രതിപാദിച്ചു.

എന്‍ഡിഎയുടെ മൂന്നു പ്രചാരണ പരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. കാസര്‍കോടിലാണ് ആദ്യസമ്മേളനം. 12.45ന് കുട്ടനാട് എടത്വ പച്ച ചെക്കിടിക്കാട് ലൂര്‍ദ് മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ആലപ്പുഴ ജില്ലയിലെ പരിപാടി. കുട്ടനാട്ടില്‍ നിന്നു കന്യാകുമാരിയിലേക്കു പോകുന്ന നരേന്ദ്രമോദി വൈകിട്ട് 4.50ന് അവിടെ തിരഞ്ഞെടുപ്പു സമ്മേളനത്തില്‍ പങ്കെടുക്കും.<യൃ />

കന്യാകുമാരിയില്‍ നിന്ന് 6.40നു തിരുവനന്തപുരത്തെത്തി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രസംഗിക്കും. ജില്ലയിലെ സ്ഥാനാര്‍ഥികള്‍ക്കു പുറമേ കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയും രാജീവ് പ്രതാപ് റൂഡിയും പങ്കെടുക്കും. തുടര്‍ന്നു ഡല്‍ഹിയിലേക്കു മടങ്ങുന്ന പ്രധാനമന്ത്രി 11നു വീണ്ടും കേരളത്തിലെത്തും. അന്നു തൃപ്പൂണിത്തുറയില്‍ അദ്ദേഹം പ്രസംഗിക്കും

Top