കെ.എം മാണി അഴിമതിക്കാരനെന്ന സർക്കാർ സത്യവാങ്ങ്മൂലം മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചത് ;സർക്കാർ അഭിഭാഷകൻ സുപ്രീംകോടതിയിൽ മാണിയെ കുറ്റപ്പെടുത്തി ഒന്നും പറഞ്ഞിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെ.എം മാണിയെ സർക്കാർ അഭിഭാഷകൻ കുറ്റപ്പെടുത്തിയെന്ന വിവാദങ്ങളോട് പ്രതികരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. കെ.എം. മാണി അഴിമതിക്കാരനെന്ന സർക്കാർ സ്യെവാങ്മൂലം മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും വിജയരാഘവൻ വ്യക്തമാക്കി.സർക്കാർ അഭിഭാഷകൻ സുപ്രീം കോടതിയിൽ മാണിയെ കുറ്റപ്പെടുത്തി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകിയതിൽ ദുരുദേശമുണ്ട്. ഇടതുമുന്നണിയിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ഗൂഢശ്രമങ്ങളുടെ ഭാഗമാണിതെന്നും വിജയരാഘവൻ പറഞ്ഞു. സുപ്രീം കോടതിയിലെ സർക്കാർ അഭിഭാഷകന്റെ നിലപാടിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം അതൃപ്തി രേഖപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിവാദങ്ങൾക്ക് മറുപടിയുമായി വിജയരാഘവൻ രംഗത്ത് എത്തിയത്.

Top