കേരളത്തില്‍ യുഡിഎഫ് തരംഗം..!! പതിനെട്ടിടത്ത് മുന്നില്‍; കെ സുരേന്ദ്രന്‍ ലീഡ് ചെയ്യുന്നു

ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കേരളത്തില്‍ യു.ഡി.എഫ് തരംഗം. പതിനെട്ടിടങ്ങളിലാണ് യുഡിഎഫ് മുന്നേറുന്നത്. ഒരിടത്ത് എല്‍ഡിഎഫും ഒരിടത്ത് ബി.ജെ.പിയും മുന്നിലാണ്. കെ സുരേന്ദ്രനാണ് മുന്നില്‍ നില്‍ക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി. കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്താണ്.

പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. കേരളത്തില്‍ ആകെ 20 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മൊത്തം രണ്ടു കോടിയിലേറെ വോട്ടര്‍മാര്‍ 227 സ്ഥാനാര്‍ഥികളില്‍ നിന്നാണ് 20 പേരെ തിരഞ്ഞെടുക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top