സംസ്ഥാനത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ; കടകൾക്ക് രാത്രി എട്ടുമണി വരെ പ്രവർത്തിക്കാൻ അനുമതി :നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക് ഡൗണിൽ കൂചുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) അടിസ്ഥാനത്തിലാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

15 ശതമാനത്തിന് താഴ ടി.പി.ആർ ഉള്ള മേഖലകളിലെ കടകൾക്ക് രാത്രി എട്ട് മണി വരെ പ്രവർത്തിക്കാം. എന്നാൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന പ്രദേശങ്ങളിൽ കടകൾ ഏഴ് മണിക്ക് തന്നെ അടയ്ക്കണമെന്നാണ് നിർദ്ദേശം.

ബാങ്കുകളിൽ എല്ലാ ദിവസവും ഇടപാടുകാർക്ക് വേണ്ടി പ്രവർത്തിക്കാൻ അനുമതി നൽകി.അതേസമയം വരാന്ത്യ നിയന്ത്രണങ്ങളിൽ മാറ്റമില്ല.

കടകൾ കൂടുതൽ സമയം തുറക്കാൻ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട് വലിയ പ്രതിഷേധം നടന്നിരുന്നു. കടകൾ വ്യാപാരികളുടെ ശക്തമായ ആവശ്യം കൂടി പരിഗണിച്ചാണ് പുതിയ തീരുമാനം.

Top