പുര കത്തുമ്പോൾ വാഴ വെട്ടുന്ന സ്വകാര്യ ആശുപത്രികൾ…! എറണാകുളത്ത് 23 മണിക്കൂർ കോവിഡ് ചികിത്സ്‌ക്കായി വീട്ടമ്മയിൽ നിന്നും ഈടാക്കിയത് 24,760 ; ഒരു നേരം നൽകിയ കഞ്ഞിയ്ക്ക് 1380 രൂപ : സംഭവം വിവാദമായതോടെ പണം മുഴുവൻ തിരികെ നൽകി ആലുവ അൻവർ മെമ്മോറിയൽ ആശുപത്രി അധികൃതർ

സ്വന്തം ലേഖകൻ

 

കൊച്ചി: സ്വകാര്യ ആശുപത്രിയിൽ 23 മണിക്കൂർ കോവിഡ് ചികിത്സയ്ക്കായി വീട്ടമ്മയിൽ നിന്നും ഈടാക്കിയത് 24,760 രൂപ. വേറെങ്ങുമല്ല.ചിറ്റൂർ വടുതല സ്വദേശി സബീന സാജു എന്ന വീട്ടമ്മയ്ക്കാണ് ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിയിൽ നിന്ന് ദുരനുഭവമുണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സബീന സാജുവിന് ഏപ്രിൽ 18നാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ
ആലുവയിലെ അൻവർ മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. അമ്പതിനായിരം ആശുപത്രിയുടെ അക്കൗണ്ടിൽ അടച്ചതോടെ ആണ് രോഗിയെ സ്വീകരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായത്.

എന്നാൽ ആശുപത്രിയിലെത്തി മണിക്കൂറുകൾ കഴിഞ്ഞിട്ടും ഡോക്ടർമാരോ നഴ്‌സുമാരോ മുറിയിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് സബീന പറയുന്നു.

ചികിത്സയ്ക്കിടയിൽ ഡോളോ ഗുളികയും രാത്രിയിൽ കഞ്ഞിയും മാത്രമാണ് സബീനയ്ക്ക് ആശുപത്രിയിൽ നിന്ന് നൽകിയത്. പിറ്റേദിവസം ഉച്ചയായിട്ടും ഡോക്ടർമാർ എത്താതായതോടെ മറ്റൊരു ആശുപത്രിയിലേക്ക് സുബീനയെ മാറ്റുകയായിരുന്നു.

ഇതിനിടെ അൻവർ മെമ്മോറിയൽ ആശുപത്രിയിലെ 23 മണിക്കൂർ ചികിത്സയുടെ ബിൽ 24,760 രൂപയായിരുന്നു.പി പി കിറ്റിന് മാത്രം 10416 രൂപയാണ് ആശുപത്രി ഈടാക്കിയത്. രാത്രി നൽകിയ കഞ്ഞിയ്ക്ക് 1380 രൂപയും ഡോളോയ്ക്ക് 24 രൂപയുമാണ് വാങ്ങിയത്.

ഇതേ തുടർന്ന് വീട്ടമ്മ പൊലീസിൽ പരാതി നൽകിയതോടെ സംഭവം വിവാദമാവുകയായിരുന്നു. തൊട്ടുപിന്നാലെ ഇന്നലെ രാത്രി മുഴുവൻ പണവും തിരികെ നൽകി വീട്ടമ്മയെ പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ആശുപത്രി അധികൃതർ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഇന്നലെ രാത്രിയോടെ സുബീനയുടെ അക്കൗണ്ടിലേക്ക് ആശുപത്രി അധികൃതർ മുഴുവൻ പണവും നിക്ഷേപിക്കുകയായിരുന്നു.

Top