ടാറ്റൂ കേന്ദ്രത്തിലെ പീഡനം; സുജീഷിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് പൊലീസ്

ടാറ്റൂ ചെയ്യാനെത്തിയ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സൂജീഷിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് ഡിസിപി വി.യു.കുര്യാക്കോസ്.
നഗരത്തിലെ ടാറ്റൂ കേന്ദ്രങ്ങളിലെ പരിശോധനയില്‍ നിരവധി വീഴ്ചകള്‍ കണ്ടെത്തിയെന്നും ഡിസിപി പറഞ്ഞു. അതേസമയം, സുജീഷിനെ ടാറ്റൂ കേന്ദ്രത്തിലെത്തി തെളിവെടുത്തു. പ്രതിക്കെതിരെ ആറു യുവതികളുടെ പരാതി ലഭിച്ചതോടെ ബലാത്സംഗമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി പൊലീസ് ആറു കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. 5 യുവതികള്‍ നേരിട്ടു പരാതി നല്‍കുകയും ഒരാള്‍ ഇമെയിലില്‍ പരാതി അയയ്ക്കുകയുമായിരുന്നു.‍ പാലാരിവട്ടം, എളമക്കര, ചേരാനല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 4 പൊലീസ് സംഘങ്ങള്‍ പ്രതിക്കു പിന്നാലെയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സുജീഷ് തന്നെ ചേരാനല്ലൂരിലെത്തി പൊലീസില്‍ കീഴടങ്ങുകയായിരുന്നു. അറസ്റ്റിലായതോടെ വരും ദിവസങ്ങളില്‍ സുജീഷിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു.
Top