വാങ്ങാനുള്ളവയുടെ ലിസ്റ്റ് വാട്‌സ്ആപ്പിൽ അയക്കൂ, സാധനങ്ങൾ ഞങ്ങൾ വീട്ടുപടിക്കലെത്തിക്കാം..! ലോക് ഡൗണിൽ സഹായഹസ്തവുമായി കേരളാ പൊലീസ്

സ്വന്തം ലേഖകൻ

കണ്ണൂർ: ലോക് ഡൗണിൽ ജനങ്ങൾക്ക് സഹായഹസ്തവുമായി കണ്ണൂർ പൊലീസ്. ജനങ്ങൾ അവർക്ക് വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് വാടസ്ആപ്പിൽ അയച്ചു നൽകിയാൽ സാധനങ്ങൾ വീട്ടുപടിക്കലെത്തിക്കുമെന്നാണ് കണ്ണൂർ പൊലീസ് അറിയിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനായി കണ്ണൂർ സിറ്റി പൊലീസ് പരിധിയിലെ പോലിസ് സ്റ്റേഷനുകളിലെ 19 മൊബൈൽ ഫോൺ നമ്പറുകളിലെ വാട്ട്‌സ് ആപ്പിൽ അത്യാവശ്യ ജീവൻ രക്ഷാ മരുന്നുകളുടെ ഡോക്ടർ നൽകിയ കുറിപ്പടികളും സാധനങ്ങളുടെ കൃത്യമായ ലിസ്റ്റും അയച്ചു കൊടുത്താൽ മതിയാകും

ഇതിനായി പഞ്ചായത്ത് തല വോളന്റിയർമാർ, സന്നദ്ധ സേവന പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

പദ്ധതിയിലൂടെ കണ്ണൂർ സിറ്റി പൊലീസ് പരിധിയിലെ അതാതു പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്നവർക്ക് അത്യാവശ്യ ജീവൻ രക്ഷാ മരുന്നുകൾ, അവശ്യവസ്തുക്കൾ എന്നിവ കൊവിഡ് വോളന്റിയർമാരും സന്നദ്ധ സേവന പ്രവർത്തകരുമായിരിക്കും എത്തിച്ചുനൽകുക.

സാധനങ്ങളുടെ ലിസ്റ്റ് വാട്‌സ്ആപ്പിൽ അയക്കുന്നവർ അവരുടെ വിലാസം, സ്ഥലം, പോലിസ് സ്റ്റേഷൻ, ഫോൺ നമ്പർ എന്നിവ കൃത്യമായി രേഖപ്പെടുത്തണം. കുറിപ്പടികൾ, സാധനങ്ങളുടെ കൃത്യമായ ലിസ്റ്റ് എന്നിവ വാട്ട്‌സ്ആപ്പ് മെസേജുകൾ ആയി മാത്രം അയക്കാൻ ശ്രദ്ധിക്കണമെന്നും പൊലീസ് വ്യക്തമാക്കി.

കണ്ണൂർ സിറ്റി പൊലീസ് നൽകിയ വാട്‌സ്ആപ്പ് നമ്പറുകളുടെ ലിസ്റ്റ് ചുവടെ

Top