കടയ്ക്കലിൽ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച 19കാരൻ പൊലീസ് പിടിയിൽ ; യുവാവ് പെൺകുട്ടിയെ പരിചയപ്പെട്ടത് സമൂഹമാധ്യമങ്ങളിലൂടെ

സ്വന്തം ലേഖകൻ

 

കൊല്ലം: കടയ്ക്കലിൽ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച 19കാരൻ പൊലീസ് പിടിയിൽ.

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കല്ലറ താവസഗിരി സ്വദേശി ആദർശാണ് അറസ്റ്റിലായത്. കടയ്ക്കൽ സ്വദേശിനിയായ പെൺകുട്ടിയെ തമിഴ്‌നാട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കാനുള്ള ശ്രമത്തിനിടയാണ് യുവാവിനെ പൊലീസ് പിടികൂടിയത്.

സമാനമായ മറ്റൊരു കേസിൽ ആദർശ് പ്രതിയായിരുന്നു. ഇതിനിടയിലാണ് വീണ്ടും പോസ്‌കോ കേസിൽ പിടിയിലാകുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി വെള്ളിയാഴ്ച വൈകിട്ടോടെയാണ് ആദർശ് കടന്ന് കളഞ്ഞത്.തുടർന്ന് ഇവരുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ തമിഴ്‌നാട് പൊലീസിന്റെ കൂടി സഹായത്തോടെയാണ് ഇരുവരെയും കണ്ടെത്തിയത്.

നേരത്തെ സമാനമായ മറ്റൊരു കേസിൽ തിരുവനന്തപുരം കൻന്റോൺമെന്റ് സ്റ്റേഷനിലും ആദർശനെതിരെ കേസുണ്ട്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയതായിരുന്നു യുവാവ്. ഇതിനിടെയിലാണ് വീണ്ടും പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം.

പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.

Top