കൊച്ചി നാവിക ആസ്ഥാനത്ത് യുവ നാവിക ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചനിലയിൽ ;വെടിയേറ്റിരിക്കുന്നത് മരിച്ച ഉദ്യോഗസ്ഥന്റെ സർവീസ് റൈഫിളിൽ നിന്നും

സ്വന്തം ലേഖകൻ

കൊച്ചി: ദക്ഷിണമേഖല നാവിക ആസ്ഥാനത്ത് യുവ നാവിക ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ച നിലയിൽ. ഉത്തർ പ്രദേശ് അലിഗഡ് സ്വദേശിയായ 19 വയസുള്ള തുഷാർ അത്രി എന്ന നാവികനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ തന്നെ സർവ്വീസ് റൈഫിളിൽ നിന്നുമാണ് വെടിയേറ്റിരിക്കുന്നത്.

നേവൽ ബേസിൽ സുരക്ഷാ ജോലിയ്ക്കായിട്ടായിരുന്നു ഇദ്ദേഹത്തെ നിയോഗിച്ചിരുന്നത്.സംഭവത്തിൽ നാവിസ സേനയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അസ്വാഭിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.മൃതദേഹം ഐഎൻഎസ് സഞ്ജീവിനിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Top