![](https://dailyindianherald.com/wp-content/uploads/2018/11/CPM-BJP-dih.jpg)
സ്വന്തം ലേഖകൻ
പത്തനംതിട്ട: തിരുവല്ല ഇരുവെള്ളിപ്പറ ഇടമനത്തറ കോളനിയിൽ ബി ജെ പി സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഗർഭിണിയടക്കം ആറ് പേർക്ക് പരിക്ക്.
ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ആർ മനു, ഇടമനത്തറ വൈശാഖിന്റെ ഭാര്യയും ഏഴു മാസം ഗർഭിണിയുമായ സുമി,അനിൽ, രതീഷ്, സൂരജ് , ജോബിൻ എന്നിവർക്കാണ് സംഘഷത്തിൽ പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെ ആയിരുന്നു സംഭവം. സി.പി.എം മഹിളാ സംഘത്തിന്റെ നേതൃത്വത്തിൽ ഇടമനത്തറ അനിലിന്റെ വീട്ടിലെ കിണറിൽ പോസ്റ്റർ ഒട്ടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
പരിക്കേറ്റ ആർ മനു തിരുവല്ല താലൂക്ക് ആശുപത്രിയിലും മറ്റുള്ളവർ ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലുമായി ചികിത്സ തേടി.
സംഭവത്തിൽ ഇരുവിഭാഗങ്ങളിലുമായി 35 പേർക്കെതിരെ കേസെടുത്തതായി തിരുവല്ല സി.ഐ അറിയിച്ചു.