അടുത്തുള്ള കടയിൽ സാധനം വാങ്ങാൻ പോകുന്നവർക്കും വാക്‌സിനേഷന് പോകുന്നവർക്കും പാസ് വേണ്ട ; അത്യാവശ്യ യാത്രയ്ക്ക് മാത്രം പാസിന് അപേക്ഷിക്കാം : നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം : ലോക്ഡൗണിൽ അത്യാവശ്യയാത്രയ്ക്ക് പൊലീസ് പാസിന് അപേക്ഷിക്കാൻ ഓൺലൈൻ സംവിധാനം പ്രവർത്തനം ആരംഭിച്ചു.
അടുത്തുള്ള കടയിൽ സാധന വാങ്ങാൻ പോകുന്നവർക്കും വാക്‌സിനേഷന് പോകുന്നവർക്കും പാസിന്റെ ആവശ്യമില്ല. ഇവർക്ക് സത്യവാങ്മൂലം മതിയാകും. അത്യാവശ്യമുള്ളവർ മാത്രമേ പാസിന് അപേക്ഷിക്കാവൂവെന്നു പോലീസ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

https://pass.bsafe.kerala.gov.in/ എന്ന വെബ്‌സൈറ്റ് ലിങ്കിൽ നിന്നും പാസ് ഡൗൺലോഡ് ചെയ്യാം. അത്യാവശ്യ യാത്രക്ക് പാസ്സ് ഓൺലൈനിൽ ലഭിക്കുവാൻ യാത്രക്കാർ പേര്, മേൽവിലാസം, വാഹനത്തിന്റെ നമ്പർ, സഹയാത്രികന്റെ പേര്, യാത്ര പേകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈൽ നമ്പർ, ഐഡന്റിറ്റി കാർഡ് വിവരങ്ങൾ തുടങ്ങിയവ നൽകി അപേക്ഷ സമർപ്പിക്കാം.

ആവശ്യക്കാർ നൽകുന്ന വിവരങ്ങൾ പൊലീസ് പരിശോധിച്ചശേഷം യോഗ്യമായ അപേക്ഷകൾക്ക് അനുമതി നൽകുന്നതാണ്. ജനങ്ങൾക്ക് തങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് പ്രസ്തുത വെബ്‌സൈറ്റിൽ നിന്നും മൊബൈൽ നമ്പർ, ജനന തീയതി എന്നിവ നൽകി പരിശോധിക്കാൻ സാധിക്കും.

യാത്രാ അനുമതി ലഭിച്ചവർക്ക് പാസ് ഡൗൺലോഡ് ചെയ്‌തോ, സ്‌ക്രീൻ ഷോട്ട് എടുത്തോ ഉപയോഗിക്കാവുന്നതാണ് . യാത്രവേളയിൽ ഇവയോടൊപ്പം അപേക്ഷയിൽ പറഞ്ഞിരിക്കുന്ന തിരിച്ചറിയൽ കാർഡും പൊലീസ് പരിശോധനയ്ക്കായി നിർബന്ധമായും കൈവശം കരുതിയിരിക്കണമെന്നും നിർദ്ദേശമുണ്ട്.

അതേസമയം വീട്ടുജോലിക്കാർക്കും, കൂലിപ്പണിക്കാർക്കും, തൊഴിലാളികൾക്കും നേരിട്ടോ, അവരുടെ തൊഴിൽദാതാക്കൾ മുഖേനയും, മറ്റുള്ളവർക്ക് വളരെ അത്യാവശ്യമായാ യാത്രകൾക്കും മാത്രം പാസ്സിന് അപേക്ഷിക്കാവുന്നതാണ്.

അവശ്യസർവ്വീസ് വിഭാഗത്തിൽപ്പെട്ടവർക്ക് ലോക്ക്ഡൗൺ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം.

Top