കോതമംഗലത്ത് വിദ്യാർത്ഥിനിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം : രാഖിൽ ഉപയോഗിച്ച തോക്കിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിൽ പൊലീസ് ;യുവാവിന്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യും

സ്വന്തം ലേഖകൻ

കൊച്ചി. കോതമംഗലത്ത് മെഡിക്കൽ വിദ്യാർഥിനിയായ പി.വി. മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. മാനസയെ വെടിവയ്ക്കുന്നതിനായി രാഖിൽ ഉപയോഗിച്ചിരുന്ന തോക്കിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തോക്കിന്റെ ഉറവിടം കണ്ടെത്തുന്നതിനായി രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ജൂലൈ 12 ന് രാഖിലും രണ്ട് സുഹൃത്തുക്കളും ബീഹാറിലേക്ക് പോയിരുന്നെന്നും എട്ട് ദിവസം അവിടെ തങ്ങിയാതായും പൊലീസിന് വിവരം ലഭിച്ചിരുന്നു.

രാഖിലിന്റെ ബീഹാർ യാത്രയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളറിയാൻ കണ്ണൂരിലുള്ള രാഖിലിന്റെ സുഹൃത്തിനെ അന്വേഷണ സംഘം കോതമംഗലത്ത് എത്തിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മാനസയുടെ സഹപാഠികളുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും.

തലയ്ക്ക് വെടിയേറ്റതാണ് ഇരുവരുടേയും മരണ കാരണം. അതേസമയം മാനസയുടെയും രാഖിലിന്റെയും സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി.

Top